പാരിസ്: യൂറോപ ലീഗിൽ ഇംഗ്ലീഷ് ക്ലബുകളായ ആഴ്സനലും ചെൽസിയും നോക്കൗട്ട് റൗണ്ട് ഉ റപ്പിച്ചു. ഗ്രൂപ് എല്ലിൽ ബെലൂറസ് ക്ലബ് ബാറ്റെ ബോറിസോവിനെ 1-0ത്തിന് തോൽപിച്ചാണ് ചെൽസി നോക്കൗട്ട് ഉറപ്പിച്ചത്. തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കിയ ചെൽസിക്ക് 12 പോയൻറായി. അതേസമയം, ഗണ്ണേഴ്സ് സ്പോർട്ടിങ്ങിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി. എങ്കിലും ഗ്രൂപ് ഇയിൽനിന്ന് ആഴ്സനലും അവസാന 32ൽ എത്തി.
ബാറ്റെ ബോറിസോവിനെതിരെ ഫ്രഞ്ച് സ്ട്രൈക്കർ ഒലിവിയർ ജിറൂദ് നേടിയ ഏക ഗോളിലാണ് ചെൽസി ജയിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 52ാം മിനിറ്റിലാണ് താരത്തിെൻറ ഗോൾ. വിങ്ങർ എമേഴ്സൺ പാൽമീറിയുടെ പാസിൽനിന്നാണ് ജിറൂദ് സ്കോർ ചെയ്തത്. ഇതോടെ, ചെൽസിയിൽ 794 മിനിറ്റിെൻറ ദീർഘ ഗോൾ വരൾച്ചക്ക് താരം വിരാമമിട്ടു. പുതിയ കോച്ച് മൗറീസിയോ സരിക്ക് കീഴിൽ ജിറൂദിെൻറ ആദ്യ ഗോളുമാണിത്. തിരിച്ചടിക്കാനുള്ള ബാറ്റെയുടെ ശ്രമങ്ങളെല്ലാം ഗാരി കാഹിലിെൻറ നേതൃത്വത്തിലുള്ള ചെൽസി പ്രതിരോധം തടഞ്ഞു.
പോർചുഗീസ് ക്ലബ് സ്പോർടിങ് ലിസ്ബനിനോട് സമനിലയിലായെങ്കിലും 10 പോയൻറുമായാണ് ഗ്രൂപ് ഇയിൽനിന്ന് ആഴ്സനൽ അവസാന 32ൽ എത്തിയത്. സ്ട്രൈക്കർ ഡാനി വെൽബക്കിന് പരിക്കേറ്റ് കളംവിടേണ്ടി വന്നത് ക്ലബിന് തിരിച്ചടിയായി. മറ്റു മത്സരങ്ങളിൽ ലാസിയോ 2-1ന് ഒളിമ്പിക് മാഴ്സെയെയും സെവിയ്യ 3-2ന് അകിസാർസ്പറിനെയും തോൽപിച്ചപ്പോൾ എ.സി മിലാൻ റിയൽ ബെറ്റിസിേനാട് 1-1ന് സമനിലയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.