മെക്സികോ സിറ്റി: യൂറോപ ലീഗ് കപ്പ് മെക്സികോയിൽ മോഷ്ടിക്കപ്പെട്ടു. ലാറ്റിനമേരിക്കൻ ട്രോഫി ടൂറിെൻറ ഭാഗമായി നടന്ന പ്രത്യേക പരിപാടിക്കു ശേഷമാണ് കപ്പ് കാണാതായത്. ഉടൻ തന്നെ പൊലീസ് നടത്തിയ തിരച്ചിലിൽ നഗരത്തിൽനിന്നുതന്നെ കപ്പ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. മെക്സികോയിലെ ഗുനായോേട്ട സംസ്ഥാനത്താണ് സംഭവം. ഒരു ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രദർശിപ്പിച്ച കപ്പ്, പരിപാടിക്കു ശേഷം കാറിലേക്ക് മാറ്റിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കൂടുതൽ വിവരങ്ങൾ യുവേഫ പുറത്തുവിട്ടിട്ടില്ല.
കുപ്രസിദ്ധമായ യുൾറിമെ മോഷണം 1966ലാണ് യുൾറിമെ കപ്പ് മോഷണംപോയത്. ഇംഗ്ലണ്ട് വേദിയായ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ നേതൃത്വത്തിൽ രണ്ടു പൊലീസുകാരുടെ മുഴുസമയ സുരക്ഷയിൽ ട്രോഫി പ്രദർശനത്തിന് വെച്ചപ്പോൾ എല്ലാവരെയും കബളിപ്പിച്ച് കള്ളൻ കപ്പ് അടിച്ചുമാറ്റി. 1966 മാർച്ച് 20ന് നടന്ന മോഷണം പിറ്റേ ദിവസംതന്നെ ലോകമറിഞ്ഞു. ഇംഗ്ലണ്ടിന് വലിയ നാണക്കേടായി. സ്കോട്ലൻഡ് യാർഡ് അന്വേഷിച്ചിട്ടും തുമ്പായില്ല. കാശ് നൽകിയാൽ കപ്പ് തരാമെന്നുപറഞ്ഞ് എഫ്.എ ചെയർമാൻ ജോ മിയേഴ്സിനെയും പൊലീസിനെയും പറ്റിച്ച സംഭവങ്ങളുമുണ്ടായി.
ഇതിനിടെയാണ് ഏഴാം ദിനം പിക്ക്ൾസ് എന്ന പട്ടി ഉടമക്കൊപ്പമുള്ള പ്രഭാതനടത്തത്തിനിടെ ലോകകപ്പ് കണ്ടെത്തുന്നത്. പാഴ്പേപ്പറുകളുടെ പൊതിക്കെട്ടിലേക്ക് യജമാനെൻറ ശ്രദ്ധയെത്തിച്ച പിക്ക്ൾസ് ഇംഗ്ലീഷുകാരുടെ വീരനായകനായി. പിക്ക്ൾസിനും ഉടമ ഡേവിഡ് കോർബറ്റിനും ഏതാനും ദിവസങ്ങൾ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവന്നെങ്കിലും ഇംഗ്ലീഷുകാരുടെ അഭിമാനം കാത്തവർ എന്നപേരിൽ അംഗീകാരം തേടിയെത്തി. പാരിതോഷികവും സ്വീകരണവുമായി 1966 േലാകകപ്പിൽ ഗ്രൗണ്ടിനു പുറത്തെ താരങ്ങളായി ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.