ലണ്ടൻ: എതിരാളിയെ വിലകുറച്ചു കണ്ട ക്ലോപ്പിന് എഫ്.എ കപ്പിൽ പണികിട്ടി. മൂന്നാം റൗണ്ട് പോരാട്ടത്തിൽ വോൾവർ ഹാംപ്റ്റണിനോട് തോറ്റ ലിവർപൂൾ (2-1) ഒരു കിരീടപ്പോരാട്ടത്തിൽനിന്നു പുറത്തായി. ഇതോടെ, ഒരാഴ്ച്ചക്കിടെ ആൻഫീൽഡ് സംഘത്തിന് തുടർച്ചയായ രണ്ടു തോൽവിയായി. നേരത്തെ, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് ലിവർപൂൾ തോറ്റിരുന്നു.
സിറ്റിക്കെതിരായ മത്സരത്തിൽനിന്നും ഒമ്പത് മാറ്റങ്ങളുമായാണ് കോച്ച് യുർഗൻ ക്ലോപ്പ് ടീമിനെ കളത്തിലിറക്കിയത്. തുടക്കംമുതലേ താളം കണ്ടെത്താനാവാത്ത ലിവർപൂളിെൻറ വലയിൽ 38ാം മിനിറ്റിൽ (റൗൾ ജിമിനസ്) വോൾവർഹാംപ്റ്റൺ പന്തെത്തിച്ച് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചുവന്നത് 51ാം മിനിറ്റിലാണ്. സ്ട്രൈക്കർ ഡിവോക്ക് ഒറിഗിയുടെ ഫിനിഷിങ്ങിലാണ് സമനില പിടിച്ചത്. എന്നാൽ, സമനില ഗോളിെൻറ ആരവങ്ങൾ കെട്ടടങ്ങുന്നതിനു മുെമ്പ വോൾവർ ഹാംപ്റ്റൺ മിഡ്ഫീൽഡർ റൂബൻ നേവസാണ് (55) ടീമിനെ മുന്നിലെത്തിച്ചത്. അപകടം മണത്ത ക്ലോപ് അവസാന നിമിഷങ്ങളിൽ റോബർട്ട് ഫെർമീന്യോയെയും മുഹമ്മദ് സലാഹിനെയും കളിപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.