ലണ്ടൻ: എഫ്.എ കപ്പ് നാലാം റൗണ്ടിലെ പ്രീമാച്ചിൽ മൂന്നാം ഡിവിഷൻ ക്ലബ് ഷ്ര്യൂസ്ബറിക്കെ തിരെ ഒരു ഗോൾ ജയവുമായി ലിവർപൂൾ പ്രീക്വാർട്ടറിൽ. സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം നൽകി കൗമാരക്കാരുമായിറങ്ങിയ ലിവർപൂളിനെ 75ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളാണ് രക്ഷ ിച്ചത്. ആദ്യ പാദ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞതോടെയാണ് യൂറോപ്യൻ ചാമ്പ്യന്മാർക്ക് വീണ്ടുമൊരു പോരാട്ടം അനിവാര്യമായത്.
സീനിയർ താരങ്ങളും കോച്ച് യുർഗൻ േക്ലാപ്പും ഇല്ലാതെയാണ് ഇംഗ്ലീഷ് ടോപ് ലീഡേഴ്സ് എത്തിയത്. അണ്ടർ 23 പരിശീലകൻ നീൽ ക്രിച്ലെക്കു കീഴിലാണ് യുവസംഘം ഇറങ്ങിയത്. എഫ്.എ കപ്പ് ഉൾപ്പെടെയുള്ള പ്രധാന ചാമ്പ്യൻഷിപ്പുകൾക്ക് േക്ലാപ്പ് പ്രാധാന്യം നൽകുന്നില്ലെന്നുള്ള ആരോപണം പോലെതന്നെ കളംനിറയെ ജൂനിയർ താരങ്ങളായിരുന്നു.
16കാരൻ ഹാർവി എലിയട്ടും 19കാരൻ കർടിസ് ജോൺസുമായിരുന്നു മുന്നേറ്റം നയിച്ചത്. ബെഞ്ചിൽ മറ്റൊരു 16കാരൻ ജെയിംസ് നോറിസ്.
മിഡ്ഫീൽഡർ പെഡ്രോ ക്രിവെല്ലയും (22 വയസ്സ്), ഗോളി കോമിൻ കെല്ലറും (21) ആയിരുന്നു ടീമിലെ സീനിയേഴ്സ്. ശരാശരി പ്രായം 19 വയസ്സ്. എന്നാൽ, സീനിയർ താരങ്ങൾ അണിനിരന്ന ഷ്ര്യൂസ്ബറി 58ാം മിനിറ്റിൽ എതിർവല കുലുക്കിയെങ്കിലും ഓഫ്സൈഡായതിനാൽ രക്ഷപ്പെട്ടു.
75ാം മിനിറ്റിൽ പ്രതിരോധതാരം റോ ഷോൺ വില്യംസിെൻറ മൈനസ് ഹെഡ്ഡറാണ് സെൽഫ് ഗോളായി മാറിയത്. അതിൽ തൂങ്ങി ലിവർപൂൾ പ്രീക്വാർട്ടറിൽ ഇടം നേടുകയും ചെയ്തു. അടുത്ത റൗണ്ടിൽ കരുത്തരായ ചെൽസിയാണ് എതിരാളി. ന്യൂകാസിൽ, റെഡിങ്, ബെർമിങ്ഹാം ടീമുകളും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.