ലണ്ടൻ: എഫ്.എ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ സെമിഫൈനലിൽ ഇക്കുറി ഗ്ലാമർ പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ യുനൈറ്റഡിന് ശേഷം മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സനൽ എന്നീ ടീമുകൾ ശേഷിക്കുന്ന ബെർത്തുകൾ സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് മുന്നിൽ അടിയറ വെച്ച ശേഷം ക്വാർട്ടറിനിറങ്ങിയ സിറ്റി 2-0ത്തിന് ന്യൂകാസിലിനെ തോൽപിച്ചു. ന്യൂകാസിൽ തട്ടകത്തിൽ നടന്ന മത്സരത്തിെൻറ ഇരുപകുതികളിലുമായി കെവിൻ ഡിബ്രൂയിനും (37') റഹീം സ്റ്റെർലിങ്ങുമാണ് (68') സിറ്റിക്കായി സ്കോർ ചെയ്തത്. പെനാൽറ്റിയിലൂടെയായിരുന്നു ഡിബ്രൂയിെൻറ ഗോൾ. ഫിൽ ഫോഡെൻറ പാസിൽ നിന്നായിരുന്നു സ്റ്റെർലിങ്ങിെൻറ ഗോൾ.
Back-to-back semi-finals ✅
— The Emirates FA Cup (@EmiratesFACup) June 28, 2020
Back-to-back #EmiratesFACup trophies? 🤔
Here's how Pep's @ManCity made it through to the Emirates FA Cup semi-final for the second year running 🦈 pic.twitter.com/9dyWh06ld5
കഴിഞ്ഞ ദിവസം സിറ്റി ചെൽസിയോട് 2-1ന് പരാജയപ്പെട്ടതോടെയാണ് ലിവർപൂൾ 30 വർഷത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിൽ ലീഗ് കിരീടമുയർത്തിയത്. അടുത്ത മാസം ആളൊഴിഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിറ്റി ആഴ്സനലിനെ നേരിടും.
ഇഞ്ച്വറി സമയത്ത് ഷെഫീൽഡ് യുനൈറ്റഡിനെ മറികടന്നാണ് ഗണ്ണേഴ്സ് സെമിയിൽ കടന്നത്. നികോളസ് പെപെയുടെയും (25) ഡേവിഡ് മക്ഗോൾഡ്രികിെൻറയും (87 ) ഗോളുകളിലൂടെ ഇരു ടീമുകളും തുല്യത പാലിച്ചിരിക്കേ ഇഞ്ച്വറി സമയത്താണ് ഡാനി സെലാബോസ് ഷെഫീൽഡിെൻറ പ്രതീക്ഷകൾ തച്ചുടച്ചത്.
Super Ceballos!!!#EmiratesFACup #SHUARS pic.twitter.com/lYyNOVZcDz
— The Emirates FA Cup (@EmiratesFACup) June 28, 2020
ഇഞ്ച്വറി സമയത്തിെൻറ ആദ്യ മിനിറ്റിൽ നേരിയ കോണിൽ നിന്നാണ് റയലിൽ നിന്നും വായ്പാടിസ്ഥാനത്തിൽ ആഴ്സനലിലെത്തിയ സെബല്ലോസ് പന്ത് വലയിലേക്ക് അടിച്ച് കയറ്റിയത്.
മുൻ സിറ്റി അസിസ്റ്റൻറ് കോച്ചായ മൈക്കൽ ആർടേറ്റയും സിറ്റി കോച്ച് പെപ് ഗാർഡിയോളയുമായി ജൂലൈ 18നും 19 തിയതികളിൽ മുഖാമുഖം കാണും. ഷെഫീൽഡ് നേടിയ രണ്ട് ഗോളുകൾ വാർ പരിശോധനയിലൂടെ നിഷേധിക്കപ്പെട്ടു. ഒറോസ് ബാർക്ലിയുടെ ഗോളിൽ ലെസ്റ്റർ സിറ്റിയെ 1-0ത്തിന് തോൽപിച്ചാണ് ചെൽസി യുനൈറ്റഡുമായുള്ള അങ്കം കുറിച്ചത്.
Ross Barkley 🤝 Scoring in the #EmiratesFACup#LEICHE @ChelseaFC pic.twitter.com/96vTISwi2H
— The Emirates FA Cup (@EmiratesFACup) June 28, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.