ബാഴ്സലോണ: ലയണൽ മെസ്സിയും ഒസ്മാനെ ഡെംബലെയുമില്ലാതെയിറങ്ങിയ ബാഴ്സലോണക്ക് അഞ്ച് ഗോളിെൻറ തകർപ്പൻ ജയം. രണ്ടു ദിവസത്തിന് ശേഷം കിക്കോഫ് കുറിക്കുന്ന ചാമ്പ്യൻ സ് ലീഗിനായി ഇരുവർക്കും വിശ്രമം അനുവദിച്ച് ലാ ലിഗയിൽ വലൻസിയയെ നേരിട്ട ബാഴ്സ 5-2നാണ് വിജയമാഘോഷിച്ചത്.
മെസ്സി കാഴ്ചക്കാരനായി ഗാലറിയിലിരുന്നപ്പോൾ ഗ്രൗണ്ടിൽ 16കാരൻ അൻസു ഫാതിയായിരുന്നു താരം. കളിയുടെ രണ്ടാം മിനിറ്റിൽ ഫ്രാങ്കി ഡി ജോങ് നൽകിയ ക്രോസിനെ ഫസ്റ്റ് ടച്ചിൽ വലയിലാക്കിയ ഫാതി, അഞ്ചു മിനിറ്റിനുള്ളിൽ പ്രത്യുപകാരം ചെയ്തു.
27ാം മിനിറ്റിൽ കെവിൻ ഗമീറോ മറുപടി നൽകി ആദ്യ പകുതി പിരിയുേമ്പാൾ സ്കോർ 2-1ലെത്തിച്ചു. രണ്ടാം പകുതിയിൽ ജെറാഡ് പിക്വെയും (51), ഇരട്ട ഗോളുമായി ലൂയി സുവാരസും (61, 82) ബാഴ്സയുടെ പട്ടിക അഞ്ചാക്കി ഉയർത്തി. ലാ ലിഗയിലെ മറ്റൊരു മത്സരത്തിൽ റയൽ സൊസീഡാഡ് 2-0ത്തിന് അത്ലറ്റികോ മഡ്രിഡിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.