മൊറോക്കൻ താരം അഹ്​മദ്​ ജഹൂഹ്​ എഫ്​.സി ഗോവയിൽ

പനാജി: മൊറോക്കൻ ദേശീയ ഫുട്​ബാൾ താരം അഹ്​മദ്​ ജഹൂഹിനെ എഫ്​.സി ഗോവ സ്വന്തമാക്കി. മൊറോക്കോയിലെ എഫ്​.യു.എസ്​ റബാത്​ ക്ലബിൽനിന്ന്​ ഒരു വർഷ​ത്തെ കരാറിലാണ്​ അഹ്​മദിനെ ക്ലബ്​ വാങ്ങുന്നത്​. എഫ്​.സി ഗോവയുമായി കരാർ ഒപ്പുവെച്ചതിൽ ആഹ്ലാദം പങ്കുവെച്ച അഹ്​മദ്​ ജഹൂഹ്​, എഫ്​.സി ഗോവയെക്കുറിച്ച്​ ഏറെ കേട്ടിട്ടുണ്ടെന്നും അവരുടെ ആരാധകർക്കുവേണ്ടി കളിക്കാൻ ധിറുതിയായെന്നും പ്രതികരിച്ചു. 

മൊറോക്കൻ ദേശീയ ടീമിനെ പലതവണ നയിച്ച 29കാരനായ താരത്തി​​െൻറ കീഴിൽ മഗ്​രിബ്​ തിതുവാൻ ക്ലബ്​ 2011-12 സീസണിൽ ​ദേശീയ ക്ലബ്​ ഫുട്​ബാൾ ടൂർണമ​െൻറ്​ ജേതാക്കളായിട്ടുണ്ട്​. എഫ്​.സി ഗോവ കോച്ചായ സെർജിയോ ലൊബേറയുടെ ശിഷ്യത്വത്തിലാണ്​ മഗ്​രിബ്​ തിതുവാനിൽ അഹ്​മദ്​ ജഹൂഹ്​ മൊറോ​േക്കായിലെ എണ്ണംപറഞ്ഞ താരമായി വളർന്നത്​. പഴയ ഗുരുവി​​െൻറ കീഴിൽ ഒരിക്കൽകൂടി കളിക്കാനാവു​ന്നതി​​െൻറ സന്തോഷത്തിലാണ്​ താരം.
Tags:    
News Summary - FC Goa sign Moroccan International Ahmed Jahouh-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.