ഫട്ടോര്‍ഡ: ആദ്യം ഒരു ഗോളിന് പിന്നിലായി. ശേഷം, അംഗബലം പത്തിലേക്കുമത്തെി. എന്നിട്ടും പൊരുതിക്കളിച്ച എഫ്.സി ഗോവ അനിവാര്യ ജയവുമായി പോരാട്ടപാതയില്‍ തിരിച്ചത്തെി. ഐ.എസ്.എല്ലില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ സ്വന്തം ഗ്രൗണ്ടില്‍ നേരിട്ട ഗോവ പ്രതിരോധ നിരയിലെ രണ്ടുപേരുടെ സസ്പെന്‍ഷനുമായി കളിച്ച് 2-1ന് ജയിച്ചു. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ സിത്യാസെന്‍ സിങ്ങിന്‍െറ ബുള്ളറ്റ് ഷോട്ടില്‍ നോര്‍ത് ഈസ്റ്റ് മുന്നിലത്തെി. 62ാം മിനിറ്റില്‍ റോബിന്‍ സിങ്ങിന്‍െറ ഗോളിലൂടെയാണ് ഗോവ സമനില നേടിയത്. വിജയഗോളിനായുള്ള പോരാട്ടത്തിനിടയില്‍ 72ാം മിനിറ്റില്‍ മധ്യനിരതാരം സഹില്‍ തവോറ രണ്ടാം മഞ്ഞക്കാര്‍ഡുമായി പുറത്തായി.
സമനില ഉറപ്പിച്ചുള്ള പോരാട്ടത്തിന് ആന്‍റികൈ്ളമാക്സായി ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലെ വിജയ ഗോള്‍. റോമിയോ ഫെര്‍ണാണ്ടസിന്‍െറ വകയായിരുന്നു ഗോള്‍. ഇതോടെ ഗോവയുടെ പോയന്‍റ് നേട്ടം പത്തായി. എന്നാല്‍, നോര്‍ത് ഈസ്റ്റ് തുടര്‍ച്ചയായ നാലാം തോല്‍വിയുമായി പ്രതിരോധത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.