സൂറിക്: ലോക കിരീടത്തിനു പിന്നാലെ ഫുട്ബാളിലെ ഒന്നാം നമ്പർ പദവിയിലും ഫ്രഞ്ച് ഭരണം. ഫിഫയുടെ പരിഷ്കരിച്ച റാങ്കിങ് സംവിധാന പ്രകാരം പ്രസിദ്ധീകരിച്ച പട്ടികയിൽ മുൻ ചാമ്പ്യന്മാരെ പിന്തള്ളി ഫ്രാൻസ് ഒന്നാമതായി. ലോകകപ്പിലെ സെമിഫൈനലിസ്റ്റായ ബെൽജിയമാണ് രണ്ടാമത്. മറ്റൊരു സെമിഫൈനലിസ്റ്റായ ഇംഗ്ലണ്ട് 12ാം സ്ഥനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് ഉയർന്നു.
ഒന്നാം റാങ്കിലുണ്ടായിരുന്ന ജർമനിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതോടെ 15ാം സ്ഥാനത്തേക്കാണ് അവർ പിന്തള്ളപ്പെട്ടത്. ബ്രസീൽ ഒരു സ്ഥാനം കൂടി പിറകോട്ട് പോയപ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ ഫൈനലിസ്റ്റായ ക്രോയേഷ്യ 20ാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തെത്തി. 11ാം സ്ഥാനത്താണ് അർജൻറീനയുള്ളത്. ലോകകപ്പിലെ ആതിഥേരായ റഷ്യ 21ാം സ്ഥാനത്തുനിന്നും ഏഴാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഇന്ത്യ 96ൽ
പുതിയതായി പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 96ാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ മാസം റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ 97ാം സ്ഥാനത്തായിരുന്നു. ജോർജിയക്കൊപ്പമാണ് ഇന്ത്യ 96ാം സ്ഥാനം പങ്കിടുന്നത്.
റാങ്കിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.