ലണ്ടൻ: ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ് പൂർത്തിയായതോടെ ഭൂഖണ്ഡത്തിലെ ടീമുകളുടെ റാങ്കിങ്ങിൽ സ്ഥാനചലനം. ചാമ്പ്യന്മാരായ ഖത്തർ വൻ കുതിച്ചുചാട്ടം നടത്തിയപ്പോൾ ഗ്രൂപ് ഘട്ടത്തിൽ പുറത്താകേണ്ടിവന്ന ഇന്ത്യ വീണ്ടും താഴോട്ടുപോയി. 97ാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറു പദവികൾ താഴോട്ടുപോയി 103ലെത്തി.
കിരീടവുമായി മടങ്ങിയ ഖത്തർ 93ാം സ്ഥാനത്തുനിന്ന് 55ലേക്കാണ് കുതിച്ചുചാട്ടം നടത്തിയത്. ഏഷ്യയിൽ ഇതോടെ, ആഗോള റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയരാൻ ഖത്തറിനായി. ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവയാണ് ആദ്യ നാലു സ്ഥാനക്കാർ.
ഏഷ്യൻ കപ്പിൽ ഇന്ത്യ 4-1ന് വീഴ്ത്തിയ വിയറ്റ്നാം പക്ഷേ, റാങ്കിങ്ങിൽ ഒരുപടി മുന്നോട്ടുകയറി 99ാമന്മാരായി ഇന്ത്യക്കു മുകളിലെത്തി. ആഗോള റാങ്കിങ്ങിൽ 22ാമതുള്ള ഇറാനു പിറകിലായി 27ാം സ്ഥാനത്താണ് ജപ്പാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.