കൊച്ചി: മലയാളി ഫുട്ബാൾ പ്രേമികളുടെ പ്രാർഥനക്കും സംഘാടകരുടെ തീവ്രപ്രയത്നങ്ങൾക്കും ഫിഫ മാർക്കിട്ടപ്പോൾ െകാച്ചി ഫുൾ എ പ്ലസിൽ പാസ്. അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പിന് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിെൻറയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കത്തില്‍ ഫിഫ സംഘം തൃപ്തി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പേത്താടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവർ ആദ്യം ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളാണ് സന്ദർശിച്ചത്. ഗ്രൗണ്ടുകളിലെ ഒരുക്കത്തിൽ ചില പോരായ്മകള്‍ സംഘം ചൂണ്ടിക്കാണിച്ചതോടെ ഉടൻ പരിഹരിക്കുമെന്ന് സംഘാടകർ ഉറപ്പ് നല്കി.മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്‍ തൃപ്തി അറിയിച്ചു. മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ് മത്സരവേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ തയാറെടുപ്പുകൾ വിലയിരുത്തി പൂര്‍ണ തൃപ്തി അറിയിച്ചത്.
മാര്‍ച്ച് 24 നടത്തിയ അവസാന സന്ദര്‍ശനത്തില്‍ കണ്ടതുമായി താരതമ്യം ചെയ്യുേമ്പാൾ കൊച്ചിയില്‍ കുറഞ്ഞ സമയംകൊണ്ട് തീർത്ത ജോലികള്‍ വളരെ വലുതാണെന്ന് ടൂര്‍ണമെൻറ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. കുറഞ്ഞ സമയത്തിൽ തീർത്ത ജോലികൾ വിസ്മയിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഉൾപ്പെടെ എട്ട് മത്സരങ്ങൾക്കാണ് കൊച്ചി വേദിയാവുന്നത്. സെമിയും ഫൈനലും ഉൾപ്പെടെയുള്ള മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണ്. ഇവയിൽ മാറ്റമില്ല.
ജൂലൈ ഒന്നിന് ഫിഫ ഉന്നത തല സംഘവും എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും. ഐ.എസ്.എല്ലിന് കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ് ടിക്കറ്റ് വില്പന കൊച്ചിയില്‍ ആയിരത്തില്‍ താഴെ മാത്രമാണെന്നായിരുന്നു സെപ്പിയുടെ മറുപടി.
ടിക്കറ്റ് വില്പന വര്‍ധിക്കുമെന്നാണ് തെൻറ വിശ്വാസമെന്നും എന്നാല്‍, മറ്റു പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവു വരെ വിറ്റുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്പിയെക്കൂടാതെ ഹെഡ് ഓഫ് വെന്യൂ ഓപറേഷന് റോമ ഖന്ന, േപ്രാജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ടീമുകളുടെ താമസം, യാത്ര തുടങ്ങിയ കാര്യങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു.
െവളി പരിശീലന മൈതാനം
ഗ്രൗണ്ടിൽ അന്തിമ സന്ദർശനത്തിന് മുമ്പ് ഫിഫ നിർദേശിച്ചിരുന്ന പ്രവൃത്തികൾ എല്ലാം ഇതിനകം പൂർത്തിയായിെലറ്റിങ്, കളിക്കാർക്കുള്ള റസ്റ്റ് റൂമിെൻറ നിർമാണം എന്നിവ ബാക്കി പുല്ല് പൂർണമായി വളർന്നിട്ടില്ല, കളിക്ക് സജ്ജമാക്കണമെങ്കിൽ തുടർപ്രവൃത്തികൾ നടത്തണം വാട്ടർ ടാങ്ക് പ്രവർത്തനസജ്ജമാക്കാൻ മോേട്ടാർ സ്ഥാപിക്കാനുണ്ട്
വെളി പരേഡ് ഗ്രൗണ്ട്
ഗ്രൗണ്ടിൽ അന്തിമ സന്ദർശനത്തിന് മുമ്പ് ഫിഫ നിർദേശിച്ചിരുന്ന പ്രവൃത്തികൾ എല്ലാം പൂർത്തിയായി കളിക്കാർക്കുള്ള റസ്റ്റ് റൂമിെൻറ പ്രവൃത്തികൾ പൂർത്തിയാവാനുണ്ട് ൈലറ്റിങ് പ്രവൃത്തികൾ പൂർത്തിയായിട്ടില്ല
പനമ്പിള്ളി നഗർ സ്കൂൾ മൈതാനം
കളിക്കാർക്കുള്ള റസ്റ്റ് റൂമിെൻറ പ്രവൃത്തി പൂർത്തിയായില്ല.കളിക്കളത്തിന് ചുറ്റും വേലി നിർമാണം ബാക്കി െെലറ്റിങ് പ്രവൃത്തികൾ പൂർത്തിയായിട്ടില്ല ഗ്രൗണ്ടിലേക്കുള്ള വഴി പൂർണമായും സഞ്ചാരയോഗ്യമാക്കിയിട്ടില്ല
മഹാരാജാസ് കോളജ് ഗ്രൗണ്ട്
വാട്ടർ ടാങ്ക് പ്രവർത്തനസജ്ജമാക്കുന്നതൊഴികെയുള്ള പ്രവൃത്തികൾ എല്ലാം പൂർത്തിയായി ഗ്രൗണ്ടിലെ പുല്ല് പൂർണമായി വളർന്നിട്ടില്ല, കളിക്ക് സജ്ജമാക്കണമെങ്കിൽ തുടർപ്രവൃത്തികൾ നടത്തേണ്ടതുണ്ട്
ഗാലറിയിൽ 41,748 പേർ മാത്രം
സുരക്ഷയുടെ ഭാഗമായി 41,748 പേർക്ക് മാത്രമാവും ഗാലറിയിൽ പ്രവേശം. അത്യാഹിതമുണ്ടായാൽ എട്ടു മിനിറ്റിനുള്ളിൽ കാണികളെ ഒഴിപ്പിക്കണമെന്ന ഫിഫ മാനദണ്ഡപ്രകാരമണ് കാണികളുടെ എണ്ണം ചുരുക്കിയത്. അരലക്ഷത്തിന് മുകളിലാണ് സ്റ്റേഡിയം ശേഷിയെങ്കിലും ഗോവണിയുടെയും ഗേറ്റുകളുടെയും വിസ്തീർണം പരിഗണിച്ച് കാണികളുടെ എണ്ണം ചുരുക്കിയതെന്ന് ഹാവിയർ സെപ്പി പറഞ്ഞു. ഇതോടെ, മൂന്നാം നിലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.