കൊച്ചി: മലയാളി ആരാധകരുടെ പ്രാർഥനകൾക്കും കൊച്ചിയിലെ സംഘാടകരുടെ കഠിനാധ്വാനത്തിനും ഫിഫ ഇന്ന് മാർക്കിടും. ഒരുക്കങ്ങളിലെ അലസത കാരണം മുൾമുനയിലായ കൊച്ചിയുടെ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നറിയാം. ടൂർണമെൻറ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലെത്തുന്ന സംഘം പച്ചക്കൊടി നൽകിയാൽ കൗമാര ലോകകപ്പിെൻറ ആവേശത്തിൽ കൊച്ചിയും കളിച്ചാടും. തയാറെടുപ്പിലെ കാലതാമസം കാരണം ഫിഫ സംഘത്തിെൻറയും കേന്ദ്ര കായികമന്ത്രിയുടെയും താക്കീത് ലഭിച്ചതോടെ ഉണർന്നു പ്രവർത്തിച്ചാണ് കൊച്ചി അന്തിമ പരിശോധനക്കായി അണിഞ്ഞൊരുങ്ങുന്നത്. കൊച്ചിയിലേതുൾപ്പെടെയുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു കഴിഞ്ഞതിനാൽ ദോഷകരമായ തീരുമാനങ്ങളൊന്നുമുണ്ടാവില്ലെന്നുറപ്പാണ്.
ഹാവിയര്‍ സെപ്പിക്ക് പുറമെ, ഹെഡ് ഓഫ് വെന്യൂ ഓപറേഷന് റോമ ഖന്ന, പ്രാദേശിക സംഘാടക സമിതി (എൽ.ഒ.സി) പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലെത്തുന്ന സംഘം രാവിലെ 10 മണിയോടെ മാരിയറ്റ് ഹോട്ടലില്‍ പ്രത്യേക ടെക്നിക്കല്‍ യോഗം ചേരും.
ടൂര്‍ണമെൻറിനായി കൊച്ചിയിലെത്തുന്ന ഓരോ ടീമിെൻറയും താമസം, യാത്ര തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക. ഉച്ചയോടെ പരിശീലന മൈതാനങ്ങളായ പനമ്പള്ളി സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളും മത്സരവേദിയായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും സന്ദര്‍ശിക്കും. പരിശോധനക്കുശേഷം സ്റ്റേഡിയത്തില്‍ ടാസ്ക് ഫോഴ്സ് യോഗം ചേരും.
ടൂര്‍ണമെൻറ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ്, കെ.എഫ്.എ ഭാരവാഹികൾ, ജി.സി.ഡി.എ പ്രതിനിധികള്‍ തുടങ്ങിയവരുമായി എൽ.ഒ.സി സംഘം ഒരുക്കങ്ങള്‍ വിലയിരുത്തും. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മേത്തര്‍ ഹാവിയര്‍ സെപ്പിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഇൗ സംഘത്തിെൻറ റിപ്പോർട്ടിനു പിന്നാലെ ഫിഫ ഉന്നത സംഘവും കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും പരിശോധനക്കെത്തുന്നുണ്ട്.
ഈ മാസം 15നകം കലൂര്‍ സ്റ്റേഡിയത്തിെൻറയും പരിശീലന മൈതാനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരേത്ത ഫിഫ പ്രാദേശിക സംഘാടക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ നിലവില്‍ പുരോഗമിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി പ്രകടിപ്പിക്കാനാണ് സാധ്യത. കലൂർ സ്റ്റേഡിയത്തില്‍ 15നകം തീര്‍ക്കാന്‍ നിർദേശിച്ച എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഗാലറിയില്‍ പുതിയ കസേര സ്ഥാപിക്കല്‍, അഗ്നിശമന സുരക്ഷ സംവിധാനങ്ങള്‍, ഇലക്ട്രിക്കല്‍, എയര്‍ കണ്ടീഷനിങ് തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കളിക്കാര്‍ക്കുള്ള മുറികളുടെ നവീകരണ ജോലികളും ലൈറ്റിങ് ജോലികളും മാത്രമാണ് തീരാനുള്ളത്. ഇതിന് 30 വരെ സമയമുണ്ട്.
അതേസമയം, പരിശീലന മൈതാനങ്ങളില്‍ ഫ്ലഡ്ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ അവശേഷിക്കുന്നുണ്ട്. മൈതാനത്ത് പുല്ല് നട്ടുപിടിപ്പിക്കുന്ന ജോലികള്‍ മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്.
മഹാരാജാസിലൊഴിച്ച് ബാക്കിയുള്ള മൂന്നു വേദികളിലും ഫ്ലഡ്ലൈറ്റ്, ഡ്രസിങ് റൂം, ചുറ്റുമതില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല, ഇതിന് 30 വരെ സമയമുണ്ടെന്നാണ് പ്രാദേശിക സംഘാടകരുടെ വാദം.
ഇന്ത്യക്ക് സമനില
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ യുവനിരയെ ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ് സെൻറ് ലിയു സന്നാഹമത്സരത്തിൽ സമനിലയിൽ പിടിച്ചുകെട്ടി. ആക്രമണം കൊഴുപ്പിച്ചിട്ടും ഗോളാക്കി മാറ്റുന്നതിൽ പിഴച്ച ഇന്ത്യൻ ടീം അവസരങ്ങളേറെ നഷ്ടപ്പെടുത്തിയ കളിയിൽ ഇരു ടീമും ഒാരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 58ാം മിനിറ്റിൽ റെമി ഫ്രഞ്ച് ടീമിനെ മുന്നിെലത്തിച്ചപ്പോൾ 72ാം മിനിറ്റിൽ കോമൾ ഇന്ത്യയെ ഒപ്പമെത്തിച്ചു.
കൊൽക്കത്തയിൽ ടിക്കറ്റ് വിറ്റഴിഞ്ഞു
കൊൽക്കത്ത: അണ്ടർ 17 ലോകകപ്പ് കൊൽക്കത്തയിലെ ടിക്കറ്റുകൾ വിൽപന തുടങ്ങി 12 മണിക്കൂറിനകം വിറ്റഴിഞ്ഞു. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറികളിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവെച്ച ടിക്കറ്റുകളാണ് ചൊവ്വാഴ്ച രാത്രി 7.11ന് ആരംഭിച്ച് മണിക്കൂറുകൾക്കകം തീർന്നുപോയത്. ഫിഫ വെബ്സൈറ്റ് വഴി ജൂൈല ഏഴുവരെ 60 ശതമാനം ഇളവിൽ ലഭിക്കുെമന്നായിരുന്നു അറിയിപ്പ്. ഗ്രൂപ് എഫ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ, സെമിഫൈനൽ, ഫൈനൽ ഉൾപ്പെടെ 10 കളികൾക്കുള്ള സീസൺ ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. മറ്റ് അഞ്ച് സ്റ്റേഡിയങ്ങളിൽ മന്ദഗതിയിൽ വിൽപന പുരോഗമിക്കുേമ്പാഴാണ് മുഖ്യവേദിയിൽ ചൂടപ്പംപോലെ തീർന്നത്. ഇനി, ജൂൈല ഏഴിന് ആരംഭിക്കുന്ന രണ്ടാം ഘട്ടംവരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.