ന്യൂഡൽഹി: ഇന്ത്യ വേദിയാവുന്ന അണ്ടർ-17 ലോകകപ്പ് ഫിഫ ടൂർണമെൻറുകളിലെ ചരിത്രമാക്കാനൊരുങ്ങുകയാണ് സംഘാടകർ. പുരുഷ ചാമ്പ്യൻഷിപ്പുകളിൽ ഇതാദ്യമായി വനിതകളും മത്സരം നിയന്ത്രിക്കാനെത്തുന്നത് ലോക ഫുട്ബാളിലെ പുതു ചരിത്രമാവും. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏഴ് വനിത റഫറിമാരാണ് കൗമാര ലോകകപ്പിൽ അസിസ്റ്റൻറ് റഫറിമാരായെത്തുക.
ആറ് കോൺഫെഡറേഷനുകളിൽനിന്നായി 21 മെയിൻ റഫറിമാരെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഒാരോ റഫറിക്കും രണ്ട് അസിസ്റ്റൻറ് റഫറിമാരെക്കൂടി ഉൾപ്പെടുത്തി 21 പാനലായാണ് തെരഞ്ഞെടുത്തത്. 2018 റഷ്യ ലോകകപ്പ് മുന്നിൽ കണ്ടാണ് ഫിഫ റഫറി പാനൽ തയാറാക്കിയത്. ഇന്ത്യയിലെ പ്രകടനം വിലയിരുത്തി ഇവരെ സീനിയർ ലോകകപ്പ് നിയന്ത്രിക്കാനും തിരഞ്ഞെടുക്കും. അങ്ങനെയെങ്കിൽ മികച്ച നിലവാരം കാഴ്വെക്കുന്ന വനിത റഫറിമാരെയും റഷ്യ ലോകകപ്പിൽ മൈതാനത്ത് കാണാം.
കഴിഞ്ഞവർഷമാണ് മിക്സഡ് റഫറിയിങ്ങിന് ഫിഫ പച്ചക്കൊടി കാണിച്ചത്.ഇതാദ്യമായി ഇവർ ചാമ്പ്യൻഷിപ്പിെൻറ ഭാഗംകൂടിയാവുന്നതോടെ ഫിഫയുടെ ചരിത്രത്തിലെ നിർണായക ചുവടുവെപ്പാവും. നിലവിൽ വനിത ടൂർണമെൻറുകളാണ് വനിത റഫറിമാർ നിയന്ത്രിക്കുന്നത്.ഒകെ റി യാങ് (കൊറിയ), ഗ്ലാഡിസ് ലെങ്വെ (സാംബിയ), കരോൾ അനെ ചെനാഡ് (കാനഡ), ക്ലോഡിയ ഉംപിറെസ് (ഉറുഗ്വായ്), അന്ന മേരി കീലെ (ന്യൂസിലൻഡ്), കാതറിന മൊൻസുൽ (യുക്രെയ്ൻ), എസ്തർ സ്റ്റൗബ്ലി (സ്വിറ്റ്സർലൻഡ്) എന്നിവരാണ് അണ്ടർ-17 ലോകകപ്പ് സപ്പോർട്ടിങ് റഫറിമാരായി തിരഞ്ഞെടുക്കപ്പെട്ട വനിതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.