ന്യൂഡൽഹി: കൗമാര ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയിൽ ഫുട്ബാൾ ആവേശത്തിന് പന്തുതട്ടാൻ ഇതിഹാസ താരങ്ങളുമെത്തുന്നു. ദക്ഷിണ കൊറിയയിലെ അണ്ടർ 20 ലോകകപ്പ് നറുക്കെടുപ്പിൽ പെങ്കടുക്കാൻ ഡീഗോ മറഡോണയും പാബ്ലോ അയ്മറും എത്തിയതിന് സമാനമായി ലോകഫുട്ബാളിലെ സൂപ്പർതാരങ്ങൾ ഇന്ത്യയിലെത്തുമെന്ന് ഫിഫ ടൂർണമെൻറ് തലവൻ ജാമി യാർസ അറിയിച്ചു. ഏതെല്ലാം താരങ്ങളാണെത്തുകയെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ലോകകപ്പിന് മുന്നോടിയായി ആറു വേദികളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ഫിഫ എട്ടംഗ സമിതിയുടെ തലവനാണ് യാർസ. ഫിഫ അംബാസഡറായ മറഡോണയും ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഒക്ടോബർ ആറ് മുതൽ 28 വരെയാണ് ലോകകപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.