ന്യൂഡൽഹി: അണ്ടർ-17 ലോകകപ്പ് ടിക്കറ്റ് വിൽപന ഒരുലക്ഷം കവിഞ്ഞു. നറുക്കെടുപ്പിന് പിന്നാലെ ആരംഭിച്ച രണ്ടാം ഘട്ട വിൽപന അവസാനിക്കാൻ ഒരാഴ്ചകൂടി ബാക്കിനിൽക്കെയാണ് ഒരുലക്ഷം കവിഞ്ഞത്. ആകെ 1,39,760 ടിക്കറ്റുകളാണ് ആറ് വേദികളിലായി രണ്ടാംഘട്ട വിൽപനയിലുള്ളത്.
കൗമാര ലോകകപ്പിന് പന്തുരുളാൻ ഇനിയും 83 ദിവസം ബാക്കിനിൽക്കെയാണ് ആരാധകരിൽനിന്നും വർധിച്ച സ്വീകാര്യത ലഭിക്കുന്നത്. നറുക്കെടുപ്പിന് പിന്നാലെ കൊച്ചിയിലും കൊൽക്കത്തയിലും മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്നു. ഏഴുദിവസം പിന്നിടുേമ്പാഴേക്ക് ഗുവാഹതി, ഇന്ത്യയുടെ മത്സരവേദിയായ ന്യൂഡൽഹി എന്നിവിടങ്ങളിലും ടിക്കറ്റുകൾ ഏറക്കുറെ വിറ്റുപോയി. ഗോവ, മുംബൈ എന്നിവിടങ്ങളിലാണ് ഇപ്പോഴും ടിക്കറ്റുകൾ അവശേഷിക്കുന്നത്.
ഗ്രൂപ് ‘ഡി’യിൽ ബ്രസീൽ, സ്പെയിൻ, നൈജർ, കൊറിയ ടീമുകളും ജർമനിയും മത്സരിക്കുന്ന കൊച്ചിയിലാണ് ടിക്കറ്റിന് ഏറ്റവും ഡിമാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.