പനാജി: അണ്ടർ-17 ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കാൻ പോവുേമ്പാൾ, പരീക്ഷപോലും മാറ്റിവെക്കാനൊരുങ്ങുകയാണ് ഗോവ. ടൂർണമെൻറിനിടെ വിദ്യാർഥികൾക്ക് പരീക്ഷയെത്തിയാൽ മത്സരങ്ങളുടെ കാഴ്ചക്കാർ കുറയുമെന്ന് കണക്കുകൂട്ടിയാണ് ഗോവൻ വിദ്യാഭ്യാസവകുപ്പ് സ്കൂളുകളോട് ആദ്യപാദ പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും മേധാവികൾക്ക് വിദ്യാഭ്യാസ ഡയറക്ടർ ജി.പി. ഭട്ട് പരീക്ഷാ തീയതി മാറ്റാൻ സർക്കുലർ അയച്ചുകഴിഞ്ഞു. പരീക്ഷ നടത്തേണ്ടവർ ഒക്ടോബർ ഏഴിനുമുമ്പായി നടത്തിയിരിക്കണം. അല്ലാത്തവർ ടൂർണമെൻറിനുശേഷം മാത്രമേ പരീക്ഷ നടത്താവൂവെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു. പുതുതലമുറക്കിടയിൽ ഫുട്ബാൾ വളർത്തുന്നതിെൻറ ഭാഗമായാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി ധർമേന്ദ്ര ശർമ അറിയിച്ചു.
ലോകകപ്പ് പ്രചാരണക്കമ്മിറ്റി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതോടെയാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ടിക്കറ്റ് വിൽപന വർധിച്ചതായും ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളെപ്പോലെ 80 ശതമാനം ടിക്കറ്റുകളും ഗോവയിൽ വിറ്റഴിഞ്ഞതായും ശർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.