കൊച്ചി: അണ്ടര്‍-17 ലോകകപ്പ് മൂന്നാംഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചു. 25 ശതമാനം ഇളവോടെ ടൂര്‍ണമെൻറിെൻറ ഉദ്ഘാടന തലേന്ന് വരെ ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമാണ് ടിക്കറ്റ് വില്പന. കൊച്ചി, കൊല്‍ക്കത്ത, ഗുവാഹതി എന്നീ വേദികളിലെ മത്സരങ്ങള്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും രണ്ടു ഘട്ടത്തിലും തുടക്കത്തിലേ വിറ്റു പോയിരുന്നു. ജൂലൈ 14ന് ഒരു ലക്ഷം ടിക്കറ്റ് വില്പനയെന്ന നാഴികകല്ലും പിന്നിട്ടു.
ടിക്കറ്റ് വില്പനയുടെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമായി വെന്യൂ പാക്കേജ് എന്ന നിലയില്‍ 60 ശതമാനം ഡിസ്ക്കൗണ്ടാണ് നല്‍കിയിരുന്നത്. 50 ശതമാനം ഇളവോടെയാണ് രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് വിറ്റത്. ഓരോ മത്സരങ്ങള്‍ക്കുമുള്ള പ്രത്യേകം ടിക്കറ്റുകളാണ് ഇപ്പോള്‍ വില്പനക്കുള്ളത്. ടൂര്‍ണമെൻറ് തുടങ്ങുന്ന ഒക്ടോബര്‍ ആറു മുതല്‍ 28 വരെ അന്തിമ ഘട്ട ടിക്കറ്റ് വില്പന നടക്കും. ഇൗ സമയത്ത് ഇളവൊന്നും ഉണ്ടാവില്ല. 80 രൂപയാണ് ടിക്കറ്റിെൻറ കുറഞ്ഞ വില. കൂടിയ വില 800 രൂപയും. 25 ശതമാനം ഇളവുള്ളതിനാല്‍ 60,150, 300,600 എന്നിങ്ങനെയാണ് ഇപ്പോഴത്തെ
നിരക്ക്.
കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 60 രൂപ മുതല്‍ 300 രൂപ വരെയാണ് നിരക്ക്. കൊച്ചിക്ക് പുറമെ കൊല്‍ക്കത്ത, ഗുവാഹതി, മുംബൈ, ഡല്‍ഹി, ഗോവ എന്നിവയാണ് വേദികള്‍. ടൂര്‍ണമെൻറില്‍ ആകെ 52 മത്സരങ്ങളാണുള്ളത്. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.