ലിബ്രെവില്ലെ: രണ്ടു തവണ ജേതാക്കളായ ഘാനക്ക് അണ്ടർ 17 ലോകകപ്പ് യോഗ്യത. ഗാബോണിൽ നടക്കുന്ന അണ്ടർ 17 ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ ഇടം പിടിച്ചാണ് ഘാന ഇന്ത്യ വേദിയാവുന്ന കൗമാര ലോകകപ്പിന് ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയത്. ഗ്രൂപ് റൗണ്ടിൽ രണ്ടു മത്സരങ്ങളിലും മികച്ച ജയത്തോടെയായിരുന്നു മുന്നേറ്റം. ആദ്യ കളിയിൽ കാമറൂണിനെയും (4-0) രണ്ടാം കളിയിൽ ഗാബോണിനെയും (5-0) കീഴടക്കി. ഒരു ജയവും ഒരു സമനിലയുമുള്ള ഗിനിക്ക് ഒരു പോയൻറുകൂടി നേടിയാൽ യോഗ്യത ഉറപ്പിക്കാം. അതേസമയം, ഗ്രൂപ് ബിയിൽ കൂടുതൽ സങ്കീർണമായി. ആദ്യ കളിയിൽ അംഗോള-നൈജർ (2-2), മാലി -താൻസനിയ (0-0) മത്സരങ്ങൾ സമനില വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.