കൊൽക്കത്ത: ഫുട്ബാൾ ആരാധനക്ക് പ്രായവും ദേശവും ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കൊൽക്കത്തയിൽനിന്നുള്ള പന്നലാൽ ചാറ്റർജിയും (84) ഭാര്യ ചൈതലി ചാറ്റർജിയും (76). 1982 തുടങ്ങിയ ലോകകപ്പ് യാത്രയിൽ ഇവർ ഒരുതവണപോലും മുടക്കിയിട്ടില്ല. ഇക്കുറി റഷ്യയിൽ പന്തുരുളുേമ്പാഴും പന്നലാലും ഭാര്യയും യാത്ര മുടക്കുന്നില്ല. കൊൽക്കത്തയിലെ കബിതീർഥ സ്വദേശികളായ ദമ്പതികൾ തങ്ങളുടെ പത്താം ലോകകപ്പിനായി റഷ്യയിലേക്ക് പറക്കും.
‘കഴിഞ്ഞതവണ േലാകകപ്പിനായി ബ്രസീലിലേക്ക് പുറപ്പെട്ടപ്പോൾ ജീവിതത്തിലെ അവസാന ലോകകപ്പാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ദൈവാനുഗ്രഹത്താൽ ഞങ്ങൾ ജൂൺ 14ാം തീയതി റഷ്യയിലേക്ക് തിരിക്കുകയാണ്’ -പന്നലാൽ പറഞ്ഞു. തങ്ങൾ കണ്ട ലോകകപ്പുകളിലെ ഏറ്റവും മികച്ച രണ്ട് സ്മരണകൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ മറഡോണ ലോകകപ്പ് കൈകളിലേന്തി നിൽക്കുന്നതും 2014ൽ ജർമനി ബ്രസീലിനെ പരാജയപ്പെടുത്തിയതുമാെണന്ന് പന്നലാൽ ഒാർമിച്ചു.
ഇക്കുറി ലോകകപ്പ് മെസ്സി കപ്പുയർത്തുന്നത് കാണാനാണ് ഇരുവർക്കും ആഗ്രഹം. ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിനിടെ ഇരുവരെയും ഫിഫ ആദരിച്ചിരുന്നു. റഷ്യയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇവർക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ പാസുകൾ ലഭ്യമാക്കാൻ പന്നലാൽ ഫിഫയോട് അഭ്യർഥിച്ചിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.