മോസ്കോ: വിശ്വമേളയുടെ വിളംബരമറിയിച്ച് ലോകം ചുറ്റിയ ട്രോഫി ഒടുവിൽ റഷ്യയിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ മോസ്കോയിൽ തുടങ്ങി റഷ്യയിലെമ്പാടും സഞ്ചരിച്ചശേഷം അതിർത്തി കടന്ന് വൻകരകളും കടലും താണ്ടി 50 രാജ്യവും കടന്നാണ് ഒമ്പതു മാസത്തിനുശേഷം വേൾഡ്കപ്പ് ട്രോഫിയുടെ തിരിച്ചുവരവ്.
ടൂർണമെൻറ് കിക്കോഫിന് 10 ദിവസം മാത്രം ശേഷിക്കെ മോസ്കോയിലെ ലൂസ്നിക്കി സ്റ്റേഡിയത്തിൽ എത്തിയ ട്രോഫിയെ മേയർ സെർജി സോബ്യാനിൻ, ടൂർണമെൻറ് അംബാസഡർ ലിയാസൻ ഉറ്റിയാഷേവ എന്നിവർ സന്നിഹിതരായ ചടങ്ങിൽ ജർമൻ ഇതിഹാസം ലോതർ മത്താവൂസ് ജനക്കൂട്ടത്തിന് മുമ്പിൽ അനാവരണം ചെയ്തു.
കാണികൾക്ക് ആകാംക്ഷക്ക് ഇടനൽകാതെ1990ലെ ലോകചാമ്പ്യനായ മത്താവൂസ് ലോകകപ്പ് പൊതിഞ്ഞിരുന്ന കറുത്ത അനാവരണം നീക്കിയശേഷം കാണികൾക്ക് ദർശിക്കാവുന്ന രീതിയിൽ ട്രോഫി ഉയർത്തി പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.