ലണ്ടൻ: അർജൻറീന ഫുട്ബാൾ താരം എമിലിയാനോ സാല യാത്ര ചെയ്ത വിമാനത്തിേൻറതെന്ന് കരുതുന്ന ഭാഗങ്ങൾ ഫ്രഞ്ച് തീരത്തടിഞ്ഞു. വിമാന സീറ്റിെൻറ ഭാഗങ്ങളാണ് കരക്കടിഞ്ഞത്. ഇത് വിമാനം അവസാനം പറന്നതായി കരുതുന്ന പ്രദേശത്തിെൻറ 20 മൈൽ അടുത്താണ്.
വിമാനം തകർന്ന പ്രദേശത്തെക്കുറിച്ച് യു.കെ അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തത ലഭിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, മോശം കാലാവസ്ഥ െതരച്ചിലിന് തടസമാവുകയാണ്.
സാല സഞ്ചരിച്ച വിമാനം ജനുവരി 21നാണ് കാണാതായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ കാർഡിഫ് സിറ്റിക്കുവേണ്ടി കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് അപകടം. ഫ്രഞ്ച് ക്ലബായ നാൻറസിലാണ് സാല കളിച്ചിരുന്നത്. സിംഗ്ൾ ടർബൈൻ വിമാനത്തിലാണ് ഉത്തര ഫ്രാൻസിലെ നാൻറസിൽനിന്ന് കാർഡിഫിലേക്ക് പുറപ്പെട്ടത്. ചാനൽ ദ്വീപിന് സമീപംവെച്ച് റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.