കോഴിക്കോട്: ആദ്യമായി സന്തോഷ്ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമിൽ അംഗമായിരുന്ന ഡെംപോ ഉസ്മാൻ എന്ന കെ.വി ഉസ ്മാൻകോയ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുണ്ടുങ്ങൽ പാലാട്ട് വില്ലയിലായിരുന്നു അന്ത്യം.
1973ൽ എറണാക ുളം സന്തോഷ്ട്രോഫിയിൽ കേരളം കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന ഉസ്മാൻ അറിയപ്പെടുന്ന സ്റ്റോപ്പർ ബാക്കായിരുന്നു. 1963ൽ കാലിക്കറ്റ് എ.വി.എം സ്പോർട്സ് ക്ലബിലൂടെയാണ് ഉസ്മാൻ ഫുട്ബാളിലേക്ക് എത്തുന്നത്. പിന്നീട് ജില്ലയിലെ പ്രശസ്തമായ യംഗ് ചലഞ്ചേഴ്സിന് വേണ്ടി പന്ത്തട്ടി.
സംസ്ഥാനത്തെ പ്രശസ്തമായ കളമശ്ശേരി പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം, ഫാക്ട് എന്നീ ടീമുകളുടെ പ്രതിരോധനിരയിലും ഉസ്മാൻ സ്ഥിരംസാന്നിധ്യമായിരുന്നു. പിന്നീടാണ് ഡെംപോകായി കളിക്കാൻ ഗോവയിലേക്ക് പോയത്. 1968ൽ ബംഗളുര സന്തോഷ് ട്രോഫിയിലും കേരള ടീമിലുണ്ടായിരുന്നു. സംസ്ഥാന ജൂനിയർ ടീമിൽ അഞ്ച് കളിച്ച ശേഷമാണ് സീനിയർ ടീമിലെത്തിയത്. കളിയോട് വിടപറഞ്ഞശേഷം ഏറെക്കാലം ഗൾഫിലും ജോലി ചെയ്തു.
ഭാര്യ: പുതിയ സ്രാങ്കിൻറകം കദീജ. സഹോദരൻ: കെ.വി അബ്ദുറഹ്മാൻ (അന്ത്രു). കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് കണ്ണംപറമ്പിൽ മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.