വ്യക്തിഗത നേട്ടങ്ങളല്ല, നല്ല ഫുട്ബാള്‍ കളിക്കുന്നതാണ് സന്തോഷം -നെയ്മര്‍

ബാഴ്സലോണ: ബാലണ്‍ഡി ഓര്‍ പുരസ്കാരത്തിന്‍െറ ചുരുക്കപ്പട്ടികയില്‍ ഇടമില്ലാത്തതിന്‍െറ പേരില്‍ സങ്കടപ്പെടുന്നില്ളെന്ന് ബാഴ്സലോണ താരം നെയ്മര്‍. ‘ഫുട്ബാള്‍ കളിക്കുന്നതാണ് സന്തോഷം. വ്യക്തിഗത നേട്ടങ്ങളിലല്ല കാര്യം. ബാലണ്‍ഡി ഓര്‍ പോലുള്ള പുരസ്കാരങ്ങള്‍ പ്രോത്സാഹം നല്‍കുന്നതാണ്. പക്ഷേ, അത് നേടാനാവാത്തതുകൊണ്ട് മരിക്കാനൊന്നും പോവുന്നില്ല’ -ലാ ലിഗ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.

‘ബാഴ്സലോണയിലും ബ്രസീല്‍ ടീമിലും കളിക്കുന്നതിലും ഇതുവരെയുള്ള നേട്ടങ്ങളിലും ഞാന്‍ സന്തോഷവാനാണ്. ബാലണ്‍ഡി ഓര്‍ ലഭിച്ചില്ളെന്നു കരുതി ഇതില്‍ മാറ്റമൊന്നുംവരില്ല. പുരസ്കാരത്തിനുവേണ്ടിയല്ല കളിക്കുന്നത്. നന്നായി കളിക്കുന്ന നിരവധിപേരില്‍ ഒരാള്‍ക്കുമാത്രമേ അവാര്‍ഡ് നേടാനാവൂ’ -നെയ്മര്‍ പറഞ്ഞു. 2015ല്‍ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം അവസാന മൂന്നുപേരില്‍ നെയ്മറുണ്ടായിരുന്നു.

Tags:    
News Summary - football player neymar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.