ആഷ്ഗാബട്ട്: ഈ കോവിഡ് കാലത്തും മധ്യേഷ്യൻ രാജ്യമായ തുർക്ക്മെനിസ്താനിൽ വീണ്ടും ഫുട്ബാൾ ആരവം. ലോകത്തെ സുപ്രധാന ലീഗുകൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആശയക്കുയപ്പത്തിൽ നിൽക്കവേയാണ് താജിക്കിസ്താനു ം ബെലാറൂസിനും പിന്നാലെ തുർക്ക്െമനിസ്താനിലും മൈതാനങ്ങൾക്ക് വീണ്ടും ചൂടുപിടിച്ച് തുടങ്ങിയത്.
നിലവിലെ ജേതാക്കളായ അൽറ്റിൻ അസീറും കൊപറ്റ്ടാഗും തമ്മിൽ തലസ്ഥാന നഗരിയായ ആഷ്ഗാബത്തിൽ ഞായറാഴ്ച നടന്ന മത്സരം കാണാൻ 500ലേറെ കാണികളെത്തി. കാണികൾക്ക് പ്രവേശനം സൗജന്യമായിരുന്ന കളി 1-1ന് സമനിലയിൽ കലാശിച്ചു. മാസ്ക് പോലും ധരിക്കാതെയാണ് കാണികളിൽ ഏറെ പേരും മത്സരം വീക്ഷിച്ചത്.
കോവിഡ്-19 രോഗബാധ ഇനിയും സ്ഥിരീകരിച്ചില്ലെന്ന് അവകാശപ്പെടുന്ന രാജ്യത്തിൽ കൊറോണ എന്ന വാക്ക് ഉപയോഗിക്കാൻ ഡോക്ടർമാർക്ക് പോലും നിയന്ത്രണങ്ങളുണ്ട്. കോവിഡ് ഭീതിൽ മാർച്ച് 24 മുതൽ എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് നിർത്തിവെച്ചെങ്കിലും രാജ്യം ഫലപ്രധമായി മഹാമാരിയെ പ്രതിരോധിച്ചതിനാൽ മൈതാനത്തിൽ വീണ്ടും പന്തുരുളാൻ വഴിയൊരുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.