ലോസാൻ: കോവിഡ് മഹാമാരി കളിക്കളത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. രോഗബാധ നിയന്ത്രണവിധേയമായ ശേഷം കളിക്കളങ്ങൾ വീണ്ടുമുണരുേമ്പാൾ നിയമങ്ങളിലും ചില പരിഷ്കാരങ്ങൾക്കൊരുങ്ങുകയാണ് ഫുട്ബാളിലെ നിയമജ്ഞർ. ഒരുകളിയിൽ താൽക്കാലികമായി അഞ്ച് സബ്സ്റ്റിറ്റ്യൂട്ടുകളെ അനുവദിക്കാൻ പോകുന്ന കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഇൗ ആഴ്ച ഉണ്ടായേക്കും.
തിരക്കേറിയ കലണ്ടർ മുൻനിർത്തി, ടീമുകളെ സഹായിക്കാനും കളിക്കാർക്ക് പരിക്കേൽക്കുന്നത് കുറക്കാനും ഉദ്ദേശിച്ച് ഫിഫ മുന്നോട്ടുവെച്ച നിർദേശത്തിന് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ഫുട്ബാൾ നിയമ പരിഷ്കാര ബോർഡ് (ഐ.എഫ്.എ.ബി) സാധുത നൽകും. ഹാഫ്ടൈമിനെക്കൂടാതെ മൂന്ന് സന്ദർഭങ്ങളിലായായിരിക്കും ടീമുകൾക്ക് പകരക്കാരെ ഇറക്കാനാകുക. സബ്സ്റ്റിറ്റ്യൂഷനുള്ള അവസരം കുറക്കുന്നത് വഴി സമയം പാഴാക്കുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്. അധിക സമയത്തേക്ക് നീളുന്ന കളികളിൽ ആറാമത്തെ മാറ്റം വരുത്താനാകും.
പരിഷ്കാരം നടപ്പാക്കുന്നത് സംബന്ധിച്ച് അതാത് ലീഗ് സംഘാടകർക്ക് തീരുമാനിക്കാം. നിലവിൽ മൂന്ന് പകരക്കാരെ മാത്രമാണ് ഒരുകളിയിൽ അനുവദിക്കുന്നത്. 2018 മുതലാണ് കളി അധിക സമയത്തേക്ക് നീണ്ടാൽ ഒരുപകരക്കാരനെക്കൂടി ഇറക്കാൻ അനുവാദം നൽകി തുടങ്ങിയത്. നിയമമാറ്റം താൽക്കാലികമാണെങ്കിലും 2020-21 സീസണിലുടനീളവും അടുത്ത വർഷം നടക്കാൻ പോകുന്ന യൂറോകപ്പിലും തുടരും.
കോവിഡിനെത്തുടർന്ന് ലോകത്തെ പ്രഫഷനൽ ഫുട്ബാൾ ലീഗുകളാകെ നിർത്തിവെച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ജർമൻ ബുണ്ടസ്ലിഗ പുനരാരംഭിക്കുന്നതോെട വീണ്ടും കാൽപന്ത് മൈതാനങ്ങളിൽ ഫുട്ബാൾ ആരവം ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.