സൂറിച്ച്: കോവിഡ്-19 ഭീതി മൈതാനങ്ങൾ കീഴടക്കിയതോടെ നീട്ടിവെക്കുന്ന കളികളുടെ പട് ടികയിൽ 2020 ലോകകപ്പ്, 2023 ഏഷ്യ കപ് യോഗ്യത മത്സരങ്ങളുമെന്ന് സൂചന. സൂറിച്ചിൽ ചേർന്ന ഫി ഫ, എ.എഫ്.സി ഉന്നതതല സമിതി സംയുക്ത യോഗത്തിലാണ് നീട്ടിവെക്കാൻ നിർദേശം.
മാർച്ച് 26ന് ഭുവനേശ്വറിലെ കല്യാൺ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഖത്തർ ലോകകപ്പ് യോഗ്യത രണ്ടാംപാദ മത്സരം. രണ്ടു തോൽവികളും മൂന്നു സമനിലയുമായി നേരത്തേ പുറത്തായ ഇന്ത്യക്ക് ഖത്തർ അങ്കം കഴിഞ്ഞാൽ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളുമായും മത്സരമുണ്ട്. എല്ലാ കളികളെയും കോവിഡ് ‘പിടിക്കുമോ’യെന്നാണ് കോച്ച് സ്റ്റിമാകും കുട്ടികളും ഉറ്റുനോക്കുന്നത്. ഖത്തറിനെതിരായ മത്സരത്തിനുള്ള സാധ്യത ടീം ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു.
മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും ആഷിഖ് കുരുണിയനും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതയിൽ ഒമാനോട് തോറ്റ് തുടങ്ങിയ ഇന്ത്യ ഖത്തറിനെ സമനിലയിൽ പിടിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നിറം മങ്ങുകയായിരുന്നു. ദുർബലരായ ബംഗ്ലാദേശിനോടും അഫ്ഗാനിസ്താനോടും സമനില വഴങ്ങിയ ടീം ഒമാനോട് വീണ്ടും തോറ്റതോടെയാണ് ചിത്രത്തിൽനിന്ന് പുറത്തായത്.
അതേസമയം, ഏതൊക്കെ മത്സരങ്ങൾ നീട്ടിവെക്കണമെന്ന കാര്യത്തിൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷനിലെ മറ്റ് അംഗ സംഘടനകളുമായി ചർച്ചക്കുശേഷമാകും അന്തിമ തീരുമാനം. ഏഷ്യൻ കപ്പ് 2023 യോഗ്യത കടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.