മിലാൻ: കൂട്ടമാനഭംഗക്കേസിൽ മുൻ ബ്രസീൽ സ്ട്രൈക്കർ റൊബീഞ്ഞോക്ക് ഒമ്പത് വര്‍ഷം തടവു ശിക്ഷ. ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ൽ എ.സി മിലാൻ താരമായിരിക്കെ ഒരു പബ്ബിൽ വെച്ച് റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
റൊബീഞ്ഞോക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. മദ്യ ലഹരിയിലായ റൊബീഞ്ഞോയും കൂട്ടരും 22കാരിയായ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. 2015 ല്‍ എ.സി മിലാന് വിട്ട റൊബിഞ്ഞോക്ക് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷകനാണ് പിന്നീട് കോടതിയില്‍ ഹാജരായിരുന്നത്.
അതേസമയം തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും റൊബീഞ്ഞോ വ്യക്തമാക്കി.
മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുള്ള താരമാണ് റൊബിഞ്ഞോ. കേസില്‍ അപ്പീല്‍ നല്കാന് റൊബിഞ്ഞോക്ക് അവസരമുണ്ട്. അതിനു ശേഷമേ ശിക്ഷ നടപ്പിലാക്കു. ഇപ്പോൾ ബ്രസീലിലെ അത്ലറ്റിക്കോ ക്ലബിനു വേണ്ടിയാണ് റൊബീഞ്ഞോ കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.