ന്യൂയോർക്ക്: അമേരിക്കയിലെ എം.എൽ.എസ് ലീഗിൽ പന്തു തട്ടുന്ന പോർചുഗീസ് താരം നാനിയുടെ പുതിയ ലുക്ക് കണ്ട് അന്താളിച്ചു നിൽക്കുകയാണ് ആരാധകർ. ഫിസിക്കൽ ഫിറ്റ്നസ് വീണ്ടെടുത്ത് സിക്സ് പാക്കുമായി നിൽക്കുന്ന മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ശരിക്കും ഞെട്ടിച്ചു.
33 പിന്നിട്ട താരത്തിെൻറ ബോഡി ചേഞ്ചിന് അഭിനന്ദനവുമായി നിരവധി പേർ എത്തി. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പുതിയ ഫോട്ടോ പുറത്തു വിട്ടത്. എം.എൽ.എസിൽ തിരിച്ചു വരാനൊരുങ്ങുന്ന താരം ജിമ്മിൽ കഠിനധ്വാനം ചെയ്താണ് ഫിറ്റ്നസ് ഇരട്ടിയാക്കി കളിക്കൊരുങ്ങുന്നത്.
കോവിഡ് മഹാമാരിക്കിടെ വരുന്ന ഒമ്പതിന് അമേരിക്കയിൽ എം.എൽ.എസ് ആരംഭിക്കും. കഴിഞ്ഞ സീസണിലാണ് താരം ഒർലാൻഡോ സിറ്റിയോടൊപ്പം ചേരുന്നത്. 30 മത്സരത്തിൽ 12 ഗോളുകളും പോർചുംഗീസ് വിങ്ങർ നേടിയിട്ടുണ്ട്.
പോർചുഗീസ് ക്ലബായ സ്പോർടിങ്ങിലൂടെയാണ് നാനി ഫുട്ബാൾ ലോകത്തേക്ക് എത്തുന്നത്. 2007ൽ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ താരം എട്ടു വർഷത്തോളം പന്തു തട്ടി. പിന്നീട് തുർക്കിഷ് ക്ലബ് ഫെനെർബാഗിലും സ്പാനിഷ് ക്ലബ് വലൻസിയക്കും കളിച്ചു. പിന്നീട് വീണ്ടും 2018-19 സീസണിൽ സ്പോർടിങ്ങിലേക്കു തന്നെ മടങ്ങിയ നാനി, ഒരു വർഷം പൂർത്തിയാക്കി അമേരിക്കൻ ലീഗിലേക്ക് ചേക്കേറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.