ഖത്തറിന് ലോകകപ്പ്​ വേദി​; മിഷേൽ പ്ലാറ്റിനി അറസ്​റ്റിൽ

പാരീസ്​: 2022 ലോകകപ്പ്​ ഫുട്​ബോൾ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട്​ മുൻ യുവേഫ പ്രസിഡൻറും ഫ് രഞ്ച്​ ഫുട്​ബോൾ ഇതിഹാസവുമായിരുന്ന മിഷേൽ പ്ലാറ്റിനി​ അറസ്​റ്റിൽ.

ഖത്തറിന്​ വേദി അനുവദിച്ചതിൽ വൻ സാമ്പത്തിക ക്രമക്കേട്​ ആരോപിച്ചാണ്​ അറസ്​റ്റ്​. ഖത്തറിന്​ അവസരം ലഭിക്കുന്നതിന്​ ഫിഫ എക്​സിക്യുട്ടീവ്​ യോഗത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പ്ലാറ്റിനിക്കെതിരായ​​ ആരോപണം.

യു.എസ്​.എ, ആസ്​ത്രേലിയ, സൗത്ത്​ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തള്ളിയാണ്​ ഖത്തർ ലോകകപ്പ്​ വേദി സ്വന്തമാക്കിയത്​. 2018ലെ ലോകകപ്പ്​ വേദി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ 2017ലെ ഫിഫ ഗവേണിങ്​ ബോഡി അധ്യക്ഷനായിരുന്ന സെപ്പ്​ ബ്ലാറ്ററിൽ നിന്ന്​ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

Tags:    
News Summary - Former UEFA President Michel Platini Arrested Over Awarding of 2022 FIFA World Cup to Qatar -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.