സൂറിക്: മേയ് 30ൽനിന്ന് നീട്ടിവെച്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇനി എന്ന്, എവിടെ നടക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. യൂറോപ്യൻ ലീഗുകളിലേറെയും വീണ്ടും കളിയാരംഭത്തിന് പച്ചക്കൊടി നൽകുകയും ബുണ്ടസ്ലിഗയിൽ പന്തുരുളുകയും ചെയ്തിട്ടും ലോകം ഉറ്റുനോക്കുന്ന ചാമ്പ്യൻസ് ലീഗിലെ നിർണായക നോക്കൗട്ട് മത്സരങ്ങളും കലാശപ്പോരാട്ടവും ബാക്കിനിൽക്കുകയാണ്.
തുർക്കിയിലെ ഇസ്തംബൂൾ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും മൈതാനം മാറ്റുന്നതുൾപ്പെടെ ചർച്ചകൾ സജീവമാണ്. ഫൈനൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കില്ലെന്നുറപ്പാണ്. ആഗസ്റ്റും സംശയ നിഴലിലാണ്.
ജൂൺ 17ന് ചേരുന്ന യുവേഫ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. ലിസ്ബൺ, മഡ്രിഡ്, മ്യൂണിക് നഗരങ്ങളാണ് ഇസ്തംബൂളിന് പകരം പട്ടികയിലുള്ളത്. ചാമ്പ്യൻസ് ലീഗിൽ 17ഉം യൂറോപ ലീഗിൽ 27ഉം മത്സരങ്ങൾ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.