G ഗഗാറിൻ: റഷ്യക്കാർക്ക് ഇന്നും മുത്തശ്ശിക്കഥയിലെ നായകനാണ് യൂറീ അലക്സീവിച്ച് ഗഗാറിൻ. മനുഷ്യ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശയാത്ര നടത്തിയ ഈ റഷ്യൻ വ്യോമയാന പൈലറ്റ് അവർക്കിന്നും ചരിത്ര പുരുഷനാണ്. അമേരിക്കക്കാർ പലതവണ ചന്ദ്രനിൽ ചെന്നിറങ്ങിയതൊന്നും റഷ്യക്കാർക്ക് കാര്യമല്ല. അവരെക്കാൾ ഒക്കെ ഉയർന്ന സ്ഥാനമാണ് ഹീറോ ഓഫ് ദി സോവിയറ്റ് യൂനിയൻ പദവി നൽകി ആദരിച്ച, ഈ ആദ്യ ബഹിരാകാശസഞ്ചാരിക്ക് അവർ നൽകിയിരിക്കുന്നത്. 1934ൽ ജനിച്ച അവരുടെ ദേശീയ ഇതിഹാസം 34ാം വയസ്സിൽ 1968ൽ അന്തരിച്ചു.
H‘ഹിംന്’: ദേ ശീയ ഗീതം. അച്ഛനും അമ്മയും കഴിഞ്ഞാൽ റഷ്യക്കാർക്ക് പ്രിയപ്പെട്ടത് അവരുടെ ദേശീയ ഗീതമാണ്. ‘മഹിത കാലഘട്ടത്തിെൻറ ഓർമ ഉണർത്തുന്ന ഞങ്ങളുടെ പിതൃഭൂമി. നിത്യ സാഹോദര്യത്തിെൻറ പര്യായമായ നൂറ്റാണ്ടുകളുടെ സൗഹൃദ ഭൂമീ, നീ ഞങ്ങളുടെ അഭിമാനമാണ്’’ ജനനത്തിലും വിവാഹച്ചടങ്ങിലും മരണാനന്തര ചടങ്ങുകളിലും പന്തുകളിക്കളത്തിലും ഒക്കെ റഷ്യക്കാരുടെ നാവിൽനിന്ന് അറിയാതെ ഈ ഗീതം ഒഴുകി എത്തും. അവിടെ സന്ദർശകരായിട്ട് എത്തുന്നവരിൽ നിന്ന് റഷ്യക്കാർ ഈ വരികൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു.
I ഇവാൻ ദി ടെറിബിൾ: ഒരു ചക്രവർത്തി തങ്ങൾക്ക് ഉണ്ടാകണമെങ്കിൽ അത് ‘ഭയങ്കരൻ ഇവാൻ’ തന്നെയാകണം എന്നാണ് റഷ്യക്കാർ ഇന്നും ആഗ്രഹിക്കുന്നത്. റഷ്യക്കാരുടെ മനസ്സിൽ ഭീതിയും വെറുപ്പും വിദ്വേഷവും ഉണർത്തുന്ന പേരാണ് പതിനാറാം നൂറ്റാണ്ടിൽ അവരെ അടക്കി ഭരിച്ചിരുന്ന ഇവാൻ ചക്രവർത്തിയുടേത്. എന്നാലും അദ്ദേഹത്തെ ഇപ്പോഴും അവർ ഇൗശ്വരനെപ്പോലെ സ്നേഹിക്കുന്നതിന് കാരണം ഭരണം എന്താണെന്ന് റഷ്യക്കാർ അടക്കമുള്ള സ്ലാവ്യൻ വംശജരെ പഠിപ്പിച്ചത് ഇവാൻ ദി ടെറിബിൾ ആയിരുന്നു. അധികാരത്തിെൻറയും കരുത്തിെൻറയും കാർക്കശ്യത്തിെൻറയും പര്യായമായ ഇദ്ദേഹത്തിെൻറ സൈനിക തന്ത്രമായിരുന്നു കിഴക്കൻ യൂറോപ്പിൽ മാത്രം ഒതുങ്ങിനിന്ന റഷ്യയെന്ന രാജ്യത്തെ ഉത്തര ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന മഹാരാജ്യമാക്കി വികസിപ്പിച്ചെടുത്തത്.
സ്നേഹവും ദയയും ക്രൂരതയും ഒരേ നാണയത്തിെൻറ ഇരു വശങ്ങൾ എന്ന് തെളിയിച്ചുകൊണ്ട് അവരുടെ സാർ (ചക്രവർത്തി) ജനങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തുവെങ്കിലും സ്വകാര്യ ക്രൂരതയിൽ ആനന്ദം കണ്ടെത്താൻ റഷ്യക്കാരുടെ എല്ലാമെല്ലാമായ ചെമ്പൻ കരടികളേ പോലും വെറുതെ വിട്ടിരുന്നില്ല. അതിനായി നിഷ്ഠുരന്മാരായ നായ്ക്കളെ കൊട്ടാരത്തിൽ വളർത്തിയിരുന്നു.
ലക്ഷണമൊത്ത ഒരു കരടിയെ ഈ നായ്ക്കൾക്കുമുന്നിൽ എറിഞ്ഞുകൊടുത്ത് നിമിഷനേരം കൊണ്ട് അതിെൻറ മാംസം കഷ്ണങ്ങളാക്കി നായ്ക്കൾ കടിച്ചുകീറുന്നത് കണ്ടു രസിക്കുകയായിരുന്നു ചക്രവർത്തിയുടെ പ്രധാന വിനോദം എന്ന് റഷ്യക്കാർ പേടിയോടെ ഇന്നും ഓർക്കുന്നു. എന്നാലും അവർ അങ്ങേരെ വെറുത്തില്ല. യഥാർഥ പേര് വാസിലിയേവിച്ച് ഇവാൻ ഗ്രോസ്നി. ജനനം: മോസ്കോ 1530 ആഗസ്റ്റ് 25, മരണം: മോസ്കോ 1584 മാർച്ച് 28.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.