ബർലിൻ: ജർമനിയുടെയും ബയേൺ മ്യൂണിക്കിെൻറയും മുന്നേറ്റ നിരക്കാരൻ തോമസ് മ്യൂളർ എതിർ ടീമുകളുടെ പ്രതിരോധ നിരക്കാരുടെ പേടിസ്വപ്നമാണ്. ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് ഗോൾനേടുന്ന ഈ താരം ഇപ്പോൾ കുട്ടികൾക്ക് പ്രിയ കഥപറച്ചിലുകാരനാണ്.
തെൻറ ജീവിതം അതീവ രസകരമായും ലളിതമായും പ്രചോദനമേകും വിധവും കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയാണ് ഈ താരം. ഗോളടിച്ചുകൂട്ടാൻ മാത്രമല്ല, കുട്ടികളുടെ മനസ്സ് കീഴടക്കും വിധം എഴുതാനും തനിക്കറിയാമെന്ന് 2010 ലോകകപ്പിൽ ജർമനിക്കായി ഗോളുകൾ അടിച്ചുകൂട്ടിയ മ്യൂളർ തെളിയിച്ചിരിക്കുന്നു.
മൂന്നു വർഷത്തിനിടെ മൂന്നു പുസ്തകങ്ങളാണ് കുട്ടികൾക്കായി എഴുതിയത്. 'പ്രഫഷനൽ കളിക്കാരനിലേക്കുള്ള എെൻറ വഴി' എന്ന മൂന്നാമത്തെ പുസ്തകം കഴിഞ്ഞ ദിവസമാണ് കുട്ടികളിലേക്ക് എത്തിയത്.
2018 ലോകകപ്പിന് തൊട്ടുമുമ്പാണ് കുട്ടികൾക്കുള്ള ആദ്യ പുസ്തകം മ്യൂളർ പ്രസിദ്ധീകരിച്ചത്. ടി.എസ്.വി ഫാൽ എന്ന കൊച്ചു ക്ലബിൽനിന്ന് ലോകമെങ്ങും അറിയപ്പെടുന്ന ബയേൺ മ്യൂണിക്കിലേക്കുള്ള യാത്ര രസകരമായി അവതരിപ്പിച്ച 'ഡ്രീം ടീമിലേക്കുള്ള എെൻറ വഴി' എന്ന ഈ പുസ്തകം വളരെ വേഗം കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പ്രീതി പിടിച്ചുപറ്റി.
ഇതോടെ മ്യൂളർ രണ്ടാമത്തെ പുസ്തകവും രചിച്ചു. 'ആദ്യ 11ലേക്കുള്ള എെൻറ വഴി' യെന്ന ഈ പുസ്തകവും കുട്ടികൾക്കിടയിൽ ഹിറ്റായി. ഇതോടെയാണ് മൂന്നാമത്തെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഫുട്ബാൾ കളിക്കാർ വിരമിച്ച ശേഷം കോച്ചും കളി വിദഗ്ധരുമായി മാറുന്ന കാഴ്ചയാണ് സാധാരണ കാണുന്നത്. എന്നാൽ, മ്യൂളറെ നമുക്ക് ചിലപ്പോൾ മുഴുവൻ സമയ ബാല സാഹിത്യകാരനായി കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.