ലണ്ടൻ: പ്രതിഫലത്തർക്കത്തിെൻറ പേരിൽ ലിവർപൂൾ ഒരടി പിന്നോട്ട് വെച്ചപ്പോൾ ചോദിച്ച വിലകൊടുത്ത് ജർമൻ ബുണ്ടസ് ലിഗയിൽ ലീപ്സിഷിെൻറ ഗോൾ മെഷീൻ തിമോ വെർണറെ റാഞ്ചി ചെൽസി. ലിവർപൂളുമായി കരാർ ഉറപ്പിച്ചുവെന്ന വാർത്തകൾക്കിടെയാണ് ഫ്രാങ്ക് ലാംപാർഡിെൻറ നിർണായക നീക്കത്തിൽ ജർമൻ താരം സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തുന്നത്.
54 ദശലക്ഷം പൗണ്ടാണ്(518 കോടി രൂപ) വാഗ്ദാനം. അടുത്തയാഴ്ച കരാറിൽ ഒപ്പിടും. 29 കളിയിൽ 25ഗോൾ നേടിയ തിമോ രണ്ടാം സ്ഥാനത്താണ്.
ട്രാൻസ്ഫർ വിലക്ക് നീങ്ങിയ ശേഷം ചെൽസിയുടെ രണ്ടാമത്തെ കരാറാണിത്. ഫെബ്രുവരിയിൽ അയാക്സിെൻറ മൊറോക്കൻ വിങ്ങർ ഹകിം സിയകിനെ ചെൽസി സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് താരം ഒലിവർ ജിറൂഡുമായുള്ള കരാർ ഒരുവർഷത്തേക്ക് പുതുക്കുകയും ചെയ്തു.
24 കാരനായ തിമോ വെർണർ 2016ൽ സ്റ്റുട്ട്ഗട്ടിൽ നിന്നാണ് ലീപ്സിഷിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ് വിടാനൊരുങ്ങിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെന്ന നിശ്ചയത്തിൽ വെർണറെ നിലനിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.