കോൺഫെഡറേഷൻസ്​ കപ്പ്​ ജർമനിക്ക്


സ​​െൻറ്​പീറ്റേഴ്​സ്​ബർഗ്​: ലോകചാമ്പ്യൻ പട്ടത്തി​​​െൻറ തുടർച്ചയായി കോൺഫെഡറേഷൻസ്​ കപ്പ്​ കിരീടവും ജർമനിക്ക്​. 2018 ലോകകപ്പി​​​െൻറ ആതിഥേയ മണ്ണിൽ നടന്ന പോരാട്ടത്തിൽ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിലെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തിയായിരുന്നു ജർമനിയുടെ ആദ്യ കോൺഫെഡറേഷൻസ്​ കപ്പ്​ നേട്ടം. 20ാം മിനിറ്റിൽ ലാർസ്​ സ്​റ്റിൻഡലി​​​െൻറ ബുട്ടിൽ നിന്നായിരുന്നു കിരീടം സമ്മാനിച്ച ഗോളി​​​െൻറ പിറവി. 

പന്തുരുണ്ട്​ തുടങ്ങി ആദ്യ മിനിറ്റ്​ മുതൽ ചിലിയുടെ സൂപ്പർതാരങ്ങൾ കളം നിറഞ്ഞ്​ ആർത്തിരമ്പിയപ്പോൾ ജർമനിയുടെ യുവസംഘം ഡസൻകണക്കിന്​ ഗോളുകൾ വാങ്ങികൂട്ടുമെന്നുറപ്പിച്ചു. എന്നാൽ, യുവാൻ അ​േൻറാണിയോ പിസ്സിയുടെ ടീമി​​​െൻറ പ്രതിരോധത്തിലെ പാളിച്ചയിൽ 20ാം മിനിറ്റിൽ തന്നെ ​ജർമനി ഗോളടിച്ചു. സ്വന്തം പെനാൽറ്റി ​േബാക്​സിന്​ പുറത്ത്​ നിന്ന്​ പന്തടിച്ചകറ്റാൻ മറന്ന മാഴ്​സലോ ഡയസിൽ നിന്നും പന്ത്​ റാഞ്ചിയ തിമോ വെർണറാണ്​ ജർമൻ ഗോളിന്​ വഴിയൊരുക്കിയത്​. വലതു വിങ്ങിലൂടെ ഒാടിയെത്തിയ ലാർസ്​ സ്​റ്റിൻഡൽ ഗോളി ക്ലോഡിയോ ബ്രാവോയെ കാഴ്​ചക്കാരനാക്കി വലയിലേക്ക്​ അടിച്ചു കയറ്റിയപ്പോൾ ചിലിരെ കരയിപ്പിച്ച്​ ജർമനിയുടെ വിജയ ഗോൾ.
തിരിച്ചടിക്കാനും കളി പിടിക്കാനും ചിലിക്ക്​ അരഡസനോളം അവസരം ലഭിച്ചെങ്കിലും സാഞ്ചസും വിദാലും വർഗാസുമെല്ലാം മത്സരിച്ച്​ പാഴാക്കി.

Tags:    
News Summary - Germany beat Chile to win Confederations Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.