കോൺഫെഡറേഷൻസ് കപ്പ് ജർമനിക്ക്
text_fields
സെൻറ്പീറ്റേഴ്സ്ബർഗ്: ലോകചാമ്പ്യൻ പട്ടത്തിെൻറ തുടർച്ചയായി കോൺഫെഡറേഷൻസ് കപ്പ് കിരീടവും ജർമനിക്ക്. 2018 ലോകകപ്പിെൻറ ആതിഥേയ മണ്ണിൽ നടന്ന പോരാട്ടത്തിൽ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിലെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജർമനിയുടെ ആദ്യ കോൺഫെഡറേഷൻസ് കപ്പ് നേട്ടം. 20ാം മിനിറ്റിൽ ലാർസ് സ്റ്റിൻഡലിെൻറ ബുട്ടിൽ നിന്നായിരുന്നു കിരീടം സമ്മാനിച്ച ഗോളിെൻറ പിറവി.
പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റ് മുതൽ ചിലിയുടെ സൂപ്പർതാരങ്ങൾ കളം നിറഞ്ഞ് ആർത്തിരമ്പിയപ്പോൾ ജർമനിയുടെ യുവസംഘം ഡസൻകണക്കിന് ഗോളുകൾ വാങ്ങികൂട്ടുമെന്നുറപ്പിച്ചു. എന്നാൽ, യുവാൻ അേൻറാണിയോ പിസ്സിയുടെ ടീമിെൻറ പ്രതിരോധത്തിലെ പാളിച്ചയിൽ 20ാം മിനിറ്റിൽ തന്നെ ജർമനി ഗോളടിച്ചു. സ്വന്തം പെനാൽറ്റി േബാക്സിന് പുറത്ത് നിന്ന് പന്തടിച്ചകറ്റാൻ മറന്ന മാഴ്സലോ ഡയസിൽ നിന്നും പന്ത് റാഞ്ചിയ തിമോ വെർണറാണ് ജർമൻ ഗോളിന് വഴിയൊരുക്കിയത്. വലതു വിങ്ങിലൂടെ ഒാടിയെത്തിയ ലാർസ് സ്റ്റിൻഡൽ ഗോളി ക്ലോഡിയോ ബ്രാവോയെ കാഴ്ചക്കാരനാക്കി വലയിലേക്ക് അടിച്ചു കയറ്റിയപ്പോൾ ചിലിരെ കരയിപ്പിച്ച് ജർമനിയുടെ വിജയ ഗോൾ.
തിരിച്ചടിക്കാനും കളി പിടിക്കാനും ചിലിക്ക് അരഡസനോളം അവസരം ലഭിച്ചെങ്കിലും സാഞ്ചസും വിദാലും വർഗാസുമെല്ലാം മത്സരിച്ച് പാഴാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.