കാസാൻ: ചരിത്രം തെറ്റിയില്ല. ചാമ്പ്യൻപകിട്ടുമായെത്തി ആദ്യ റൗണ്ടിൽ മടങ്ങിയ ഫ്രാൻസിെൻറയും ഇറ്റലിയുടെയും സ്പെയിനിെൻറയും വഴിയേ ജർമനിയും. അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന ചൊല്ലുപോലെ ദക്ഷിണ കൊറിയയോട് നിർണായക മത്സരത്തിൽ 2-0ത്തിന് തോറ്റ് ജർമനി പുറത്ത്. ഇഞ്ചുറി സമയത്തെ ട്വിസ്റ്റുകളിലാണ് ചാമ്പ്യന്മാരുടെ കഥകഴിഞ്ഞത്. 92ാം മിനിറ്റിൽ കിം യോങ് ഗ്വോനും 96ാം മിനിറ്റിൽ ഹ്യൂങ് മിൻ സണും നേടിയ ഗോളിലാണ് ബ്രസീലിൽ ലോകകപ്പുയർത്തിയ വീരചരിതവുമായെത്തിയ ജർമനി തോറ്റത്.
ഇതേസമയം നടന്ന രണ്ടാം മത്സരത്തിൽ സ്വീഡൻ മെക്സികോയെ 3-0ത്തിന് തോൽപിക്കുകയും ചെയ്തതോടെ ആറു പോയൻറുമായി സ്വീഡൻ ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ, ജർമനിയുടെ തോൽവിയിൽ ജീവൻ ലഭിച്ച് ആറു പോയൻറുമായി മെക്സികോയും നോക്കൗട്ടിലെത്തി. വിലപ്പെട്ട ജയത്തോടെ കൊറിയ (മൂന്ന് പോയൻറ്) ഗോൾ ശരാശരിയിൽ മൂന്നാമതായപ്പോൾ, ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച് ജർമനിക്ക് (മൂന്ന്) അവസാന സ്ഥാനക്കാരായി തലതാഴ്ത്തി മടക്കം.
ജയം അനിവാര്യമായിരുന്ന ചാമ്പ്യന്മാർ കരുതിയാണ് കളത്തിലിറങ്ങിയത്. തിമോ വെർണറെ സ്ട്രൈക്കറാക്കി 4-2-3-1 പതിവുശൈലിയൽ.
92ാം മിനിറ്റ്
കിം യോങ് ഗ്വോൻ
(ദ. കൊറിയ)
റഷ്യൻ ലോകകപ്പിലെ പതിവുതെറ്റിക്കാതെ ട്വിസ്റ്റുകൾ എത്തിയത് തൊണ്ണൂറാം മിനിറ്റുകൾക്കുശേഷം. 92ാം മിനിറ്റിലെ ഒരു കോർണർ കിക്കാണ് ജർമനിയുടെ കുഴിതോണ്ടിയത്. ജർമൻ ബോക്സിനുള്ളിൽ തട്ടിയും തിരിഞ്ഞും നീങ്ങിയ പന്ത് നോയറിനു മുന്നിലുണ്ടായിരുന്ന യോങ് കിമ്മിനു മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ കിം പന്ത് വലയിലാക്കി. എന്നാൽ, സൈഡ് റഫറി ഒാഫിന് വിധിച്ചു. നിരാശയിലായി കൊറിയക്കാർ തലയിൽ കൈവെച്ചു. കിം ഒാഫ് പരിധി ലംഘിച്ചെന്ന കാര്യം ഉറപ്പ്. എന്നാൽ, ആരുടെ കാലിൽതട്ടിയാണ് പന്ത് നീങ്ങിയതെന്ന് വ്യക്തമാവാതിരുന്നതോടെ റഫറി വാറിലേക്ക് നീങ്ങി. ഒടുവിൽ സംഗതി വ്യക്തം. പന്ത് സ്യൂളിെൻറ ജഴ്സിയിൽ ചുംബിച്ചിരിക്കുന്നു. റഫറി ഗോൾ അനുവദിച്ച് ടച്ച്ലൈനിലേക്ക് വിരൽചൂണ്ടി.
96ാം മിനിറ്റ്
ഹ്യൂങ് മിൻ സൺ
(ദ. കൊറിയ)
ജർമനിയുടെ ശവപ്പെട്ടിയിൽ കൊറിയയുടെ അവസാന ആണി. ഇത് നോയറിെൻറ മണ്ടത്തമായിരുന്നു. ഗോളടിക്കാനായി നോയർ സ്ഥാനം മറന്ന് കൊറിയൻ ബോക്സിനരികിലെത്തി. കൂട്ടപ്പൊരിച്ചിലിനൊടുവിൽ പകരക്കാരനായെത്തിയ സെ ജോങ് ജു മുന്നിലുണ്ടായിരുന്ന നോയറെ വെട്ടിച്ച് സണിലേക്ക് പന്ത് കൈമാറി. ആളൊഴിഞ്ഞ പോസ്റ്റിൽ സണിെൻറ ഗോൾ. ഒടുവിൽ ചാമ്പ്യൻപട പ്രീക്വാർട്ടർ കാണാതെ പുറത്ത്.
LIVE UPDATE
As you were in both #MEXSWE and #KORGER so far...#WorldCup pic.twitter.com/N2sn3dsw0q
— FIFA World Cup(@FIFAWorldCup) June 27, 2018
അഞ്ച് മാറ്റങ്ങളുമായാണ് ജർമ്മനി കളത്തിലിറങ്ങിയിരിക്കുന്നത്.
FYI - Here&39;s how we begin today in Group F#KORGERMEXSWE pic.twitter.com/L6K30bBD9A
— FIFA World Cup(@FIFAWorldCup) June 27, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.