മിലാൻ: 60 വർഷങ്ങൾക്കുശേഷം ലോകകപ്പ് യോഗ്യത ലഭിക്കാതെ ഇറ്റലി പുറത്തായതോടെ കോച്ച് ജിയാൻ പീറോ വെൻഡൂറയുടെ സ്ഥാനം തെറിച്ചു. റോമിൽ ചേർന്ന ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷെൻറ യോഗത്തിലാണ് വെൻഡൂറയെ പുറത്താക്കാൻ തീരുമാനമായത്. യൂറോപ്യൻ പ്ലേഒാഫ് മത്സരത്തിൽ 1-0ന് സ്വീഡനോട് തോറ്റാണ് മുൻ ചാമ്പ്യന്മാർ ലോകകപ്പ് കാണാതെ പുറത്തായത്. വെൻഡൂറ രാജിവെക്കാൻ വിസമ്മതിച്ചതോടെ കോച്ചിനെ പുറത്താക്കിയതായി ഫെഡറേഷൻ അറിയിക്കുകയായിരുന്നു.
പുതിയ കോച്ചിനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഫെഡറേഷൻ അറിയിച്ചത്. മുൻ ബയേൺമ്യൂണിക്-റയൽ മഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിയെ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയേറെയുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവൻറസ് കോച്ച് മാസിമില്യാനോ അലെഗ്രി, മുൻ ഇറ്റലി കോച്ചും നിലവിലെ ചെൽസി പരിശീലകനുമായ അേൻറാണിയോ കോെൻറ, മുൻ ഇൻറർ മിലാൻ^മാഞ്ചസ്റ്റർ സിറ്റി കോച്ച് റോബർേട്ടാ മാൻസീനി എന്നിവരും ഫെഡറേഷെൻറ ലിസ്റ്റിലുണ്ട്. 2016ൽ അേൻറാണിയോ കോെൻറയുടെ പകരക്കാരനായാണ് വെൻഡൂറ ഇറ്റലിയുടെ പരിശീലകനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.