ഷില്ലോങ്: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം മലയാളത്തനിമയും ചോരത്തിളപ്പുമായി കേരള ക്ലബ് െഎ ലീഗിെൻറ കളിമുറ്റത്തേക്ക്. കേരള ഫുട്ബാളിെൻറ ആവേശവും വീറും ആവാഹിച്ച ഗോകുലം കേരള എഫ്.സിക്ക് തിങ്കളാഴ്ച അരങ്ങേറ്റ കിക്കോഫ്. െഎ ലീഗിൽ ബർത്ത് ലഭിച്ച കേരള ടീമിന് ആദ്യ അങ്കത്തിൽ വെല്ലുവിളിയാവുന്നത് വടക്കു-കിഴക്കൻ ഫുട്ബാൾ വീര്യം നിറച്ച ഷില്ലോങ് ലജോങ്.
ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലിറങ്ങുന്ന ഗോകുലം കേരളക്ക് രണ്ടു എതിരാളികളെയാണ് നേരിടേണ്ടത്. അപരിചിതമായ വടക്കു-കിഴക്കൻ ഇന്ത്യയിലെ കാലാവസ്ഥയും നാട്ടുകാരുടെ പിന്തുണയിൽ പോരടിക്കുന്ന ലജോങ്ങിനെയും. എങ്കിലും ആവേശത്തിന് തരിമ്പും കുറവില്ലാതെയാണ് കേരള സംഘം ഇറങ്ങുന്നത്. നേരത്തെ തന്നെ ഇവിടെയെത്തിയ ടീമംഗങ്ങൾ കോച്ച് ബിനോ ജോർജിനും നായകൻ സുശാന്ത് മാത്യുവിനും കീഴിൽ ഒരുങ്ങിക്കഴിഞ്ഞു.
യുവതാരങ്ങളുടെ മിടുക്കുമായാണ് ലജോങ്ങിെൻറ പടപ്പുറപ്പാട്. ഗോകുലത്തിെൻറ പരിചയക്കുറവ് കൂടി മുതലെടുത്ത് സീസൺ ജയത്തോടെ തുടങ്ങാനാണ് ആതിഥേയരുടെ പദ്ധതി. കഴിഞ്ഞ സീസണിൽ 18 കളിയിൽ ഏഴ് ജയവുമായി 26 പോയേൻറാടെ അഞ്ചാം സ്ഥാനത്തായിരുന്നു ലജോങ്.
തുടക്കം ഗംഭീരമാക്കാൻ
ഗോകുലം
പുതിയ കളിക്കാർ, പുതിയ ടൂർണമെൻറ്, നാട് കാത്തിരിക്കുന്ന മത്സരം. സമ്മർദങ്ങളേറെയുണ്ടെങ്കിലും ജയത്തിൽ കുറഞ്ഞൊന്നും ഗോകുലത്തിെൻറ ലക്ഷ്യത്തിലില്ല. നായകൻ സുശാന്ത് മാത്യു തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. ‘‘ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ് ടീം. നന്നായി ഒരുങ്ങി. എല്ലാവരും ഫോമിലാണ്.
വിദേശികളും മലയാളികളും മറ്റ് സംസ്ഥാനക്കാരുമുള്ള ടീം ഒരു മാസത്തിലേറെയായി ഒന്നിച്ച് പരിശീലനത്തിലാണ്. സൗഹൃദാന്തരീക്ഷം കളത്തിലും ഗുണംചെയ്യും’’ -െഎ ലീഗിൽ 14 വർഷത്തിലേറെ പരിചയമുള്ള മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു.
അഫ്ഗാൻ രാജ്യാന്തര താരം ഫൈസൽ ഷെയസ്തേ, കോംഗോയുടെ ലെലോ എംബിലെ, കാമറൂണിെൻറ ഫ്രാൻസിസ് അംബാനെ എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ. ഇവർക്കു പുറമെ സന്തോഷ് ട്രോഫിയിലും സംസ്ഥാന ക്ലബ് ഫുട്ബാളിലും തിളങ്ങിയ ഒരുപിടി താരങ്ങളുമുണ്ട്.
ടീം ഗോകുലം
ഗോൾകീപ്പർ: നിഖിൽ ബെർണാഡ്, പ്രിയൻ സിങ്, ബിലാൽ ഖാൻ, അജ്മൽ പി.എ.
പ്രതിരോധം: സുശാന്ത് മാത്യൂ, ഷിനു എ.എസ്, പ്രെവാത് ലക്റ, സന്ധു സിങ്, സഞ്ജു ജി, ഉർണോവ് ഗുലം (ഉസ്ബെക്), മാമ, ശുെഎബ്, ഫ്രാൻസിസ് അംബാനെ (കാമറൂൺ),
മധ്യനിര: മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റാഷിദ്, ഉസ്മാൻ ആഷിഖ്, രോഹിത് മിർസ, ഫൈസൽ ഷെയസ്തേ (അഫ്ഗാൻ), ഡാനിയേൽ അഡോ (ഘാന),
മുന്നേറ്റം: വിക്കി മീട്ടീ, ആരിഫ് ശൈഖ്, ബയി കാമോ (െഎവറികോസ്റ്റ്), ലെലൊ എംബെലെ (കോേങ്കാ), ഖാലിദ് അൽ സലാഹ് (സിറിയ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.