കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിൽ ഇന്ന് മനുഷ്യപ്പറ്റിെൻറ കിക്കോഫ് വിസിൽ മുഴക്കം. ഐ ലീഗിൽ വിജയവഴിതേടി ഗോകുലം കേരള ബൂട്ട്കെട്ടുേമ്പാൾ മാതൃകതീർക്കുന്നത് ഉറവവറ്റാത്ത കാരുണ്യത്തിലേക്ക്. റിപ്പബ്ലിക് ദിന രാത്രി ഏഴിന് ചർച്ചിൽ ബ്രദേഴ്സിനെ നേരിടുേമ്പാൾ ഗോകുലത്തിന് സീസണിലെ എട്ടാം അങ്കമാണ്. വിജയവുമായി പോയൻറ് പട്ടികയിൽ മുന്നേറുക ലക്ഷ്യമിടുന്നതിനൊപ്പം, ഇന്നത്തെ മത്സരത്തിലൂടെയുള്ള വരുമാനം മുഴുവൻ കളിക്കളത്തിൽ ജീവനറ്റു വീണ ഫുട്ബാളർ ധനരാജിെൻറ കുടുംബത്തിന് വാഗ്ദാനം ചെയ്താണ് ഗോകുലം മാനേജ്മെൻറ് ഇന്ത്യൻ ഫുട്ബാളിന് പുതുമാതൃക തീർത്തത്.
ദേശീയ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഇതിഹാസ താരം ഐ.എം. വിജയനും ഉൾപ്പെടെ പ്രമുഖർ ടിക്കറ്റ് വാങ്ങി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. സൂപ്പർതാരങ്ങളുടെ മാതൃക പിന്തുടർന്ന ആരാധകരും ടിക്കറ്റുകൾ വാങ്ങിക്കൂട്ടി കാരുണ്യ പ്രവാഹത്തിൽ പങ്കാളിയായി കഴിഞ്ഞു.
അവസാന മത്സരത്തിൽ മിനർവ പഞ്ചാബിനോട് തോറ്റ (3-1) ഗോകുലം പോയൻറ് പട്ടികയിൽ (10)അഞ്ചാമതാണ്. നാലാം സ്ഥാനത്തുള്ള (10 പോയൻറ്) ചർച്ചിൽ അവസാന മത്സരത്തിൽ ട്രാവുവിനോടും കീഴടങ്ങിയിരുന്നു. ജയത്തോടെ സീസൺ തുടങ്ങിയ കേരള സംഘത്തിന് സ്ഥിരതയില്ലായ്മയാണ് തിരിച്ചടിയായത്. മൂന്ന് തോൽവിയും ഒരു സമനിലയുമായി അപ്രതീക്ഷിതമായി ടീം പിന്നിലായി. മാർസ് ജോസഫ്, ഹെൻറി കിസേക, നതാനിയേൽ ഗാർഷ്യ കൂട്ടിെൻറ ആക്രമണം എതിർ പ്രതിരോധത്തെ വിറപ്പിക്കുേമ്പാഴും ഗോളായി മാറുന്നില്ല. ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ വീഴ്ത്തിയ കളിയിലെ ഫോമിലേക്കുയർന്നാൽ ഹോംഗ്രൗണ്ടിൽ ഗോകുലത്തിന് വിജയം വീണ്ടുമെത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.