കോഴിക്കോട്: െഎ ലീഗിൽ സ്വന്തം മൈതാനത്ത് വിജയം മാത്രം ലക്ഷ്യമിടുന്ന ഗോകുലം കേരള എഫ്.സി പരിശീലനം തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോെട്ടത്തിയ ടീം ക്യാപ്റ്റൻ സുശാന്ത് മാത്യുവിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് പരിശീലനം തുടങ്ങിയത്. തിങ്കളാഴ്ച എട്ടുമണിക്ക് ചെൈന്ന സിറ്റി എഫ്.സിക്കെതിരെയാണ് ഗോകുലം കേരളയുെട ആദ്യ ഹോം മത്സരം. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിൽ വെച്ച് ലജോങ്ങിനോട് ഒരു ഗോളിന് കീഴടങ്ങിയ ടീം സ്വന്തം കാണികൾക്ക് മുന്നിൽ വിജയം മാത്രമാണ് ലക്ഷ്യമിടുന്നെതന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു. വിദേശതാരങ്ങളാണ് ടീമിെൻറ കരുത്ത്.
ബംഗാളിൽ നിന്നുള്ള ഡിപ്പാർട്മെൻറ് താരങ്ങൾ വായ്പഅടിസ്ഥാനത്തിൽ െഎ ലീഗിൽ കളിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ എസ്.ബി.െഎ അടക്കമുള്ള ഡിപ്പാർട്മെൻറ് ടീമിൽ നിന്ന് ആരെയും ഗോകുലത്തിന് വായ്പയായി ലഭിച്ചിട്ടില്ല. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ മികച്ച വിദേശതാരങ്ങളെ റിക്രൂട്ട് ചെയ്യാനും കഴിഞ്ഞിട്ടില്ല. എത്തിയ വിദേശതാരങ്ങൾ പൂർണമായും ഇണങ്ങിച്ചേർന്നിട്ടില്ല. െസൻട്രൽ ഡിഫൻഡറായ ഇമ്മാനുവൽ ചിഗോസിക്ക് പരിക്കേറ്റത് ടീമിന് ദുഃഖവാർത്തയാണ്.
ഷില്ലോങ്ങിൽ കളിച്ച ടീമിൽ നിന്ന് ചില മാറ്റങ്ങളുണ്ടാകുെമന്ന് കോച്ച് പറഞ്ഞു. ക്യാപ്റ്റൻ സുശാന്ത് മാത്യുവും പൂർണമായി ഫിറ്റായിട്ടില്ല. ചില മത്സരങ്ങൾ രണ്ടുമണിക്ക് നടത്തുന്നത് കാര്യമായി ബാധിക്കാനിടയില്ല. ടി. വിയിൽ ലൈവായി കാണിക്കണെമങ്കിൽ ഇൗ സമയത്ത് കളിക്കണെമന്നാണ് അഖിേലന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ നിലപാട്. ഷില്ലോങ്ങിൽ പത്ത് ഡിഗ്രി അന്തരീക്ഷ ഉൗഷ്മാവിലും നന്നായി കളിച്ചെന്നാണ് സുശാന്ത് മാത്യുവിെൻറ അഭിപ്രായം. കൃത്രിമ ടർഫിൽ കളിച്ച് പരിചയമില്ലാത്തതാണ് വിനയായെതന്ന് സുശാന്ത് പറഞ്ഞു. കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ഫ്ലഡ്ലിറ്റിെൻറ അറ്റകുറ്റപ്പണിയും െമെതാനത്തെ പുല്ലുചെത്തലും ഉടൻ പൂർത്തിയാവും. ഗോകുലം ചിറ്റ്സിെൻറ വിവിധ ശാഖകളിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.