ഹിഗ്വയിൻ ചെൽസിക്കു വേണ്ടി ബൂട്ടണിയാനൊരുങ്ങുന്നു

ലണ്ടൻ: ഗോൺസാലോ ഹിഗ്വയിൻ ചെൽസിക്കു വേണ്ടി ബൂട്ടണിഞ്ഞേക്കും.352,000 ഡോളറിനാണ്​ ചെൽസി ഹിഗ്വയിനെ സ്വന്തമാക്കുന്ന ത്​. ഇതോടെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ഏറ്റവും കുടുതൽ പ്രതിഫലം കൈപ്പറ്റുന്ന അഞ്ചു കളിക്കാരിൽ ഹിഗ്വയിൻ നാലാമതാവും. ചെൽസി മാനേജർ മൗറീസിയോ സരിയാണ്​ ഹിഗ്വയി​​െൻറ വരവ്​ സംബന്ധിച്ച വിവരം പുറത്തു വിട്ടത്​.

ചെൽസി ടീമിലേക്ക്​ പ്രവേശിക്കുന്നതി​​​െൻറ മുന്നോടിയായുള്ള ആരോഗ്യ പരിശോധനകൾ ലണ്ടനിൽ പൂർത്തിയായതായാണ്​ വിവരം. ജൂൺ30 വരെയുള്ള കാലയളവിലേക്കാണ്​ ഹിഗ്വയിൻ ചെൽസിയുടെ ഭാഗമാവുക.

സീസണിലെ ആദ്യ പകുതിയിൽ ഹിഗ്വയിൻ എ.സി മിലാനു വേണ്ടിയാണ്​ കളിച്ചിരുന്നത്​. മുൻ യു​വൻറസ്​ താരമാണ്​ ഹിഗ്വയിൻ. സീരി എയിൽ 35 മാച്ചുകളിൽ 36 ഗോളുകളാണ്​ ഹിഗ്വയിൻ നേടിയത്​. ആ സീസണിൽ 39 ഗോളുകൾ ഹിഗ്വയി​​​െൻറ ബൂട്ടിൽ നിന്നു പിറന്നിരുന്നു.

Tags:    
News Summary - Gonzalo Higuain Chelsea transfer all but done -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.