ബ്വേനസ് എയ്റിസ്: അർജൻറീനയുടെ ഒമ്പതാം നമ്പറിലെ ചിരപരിചിതനായ ആ മുഖം ഇനിയില് ല. ദേശീയ ടീമിനൊപ്പമുള്ള യാത്ര ഒരു പതിറ്റാണ്ട് തികയാനിരിക്കെ ഗോൺസാലോ ഹിഗ്വെയ്ൻ രാജ്യാന്തര ഫുട്ബാളിൽനിന്നു വിരമിച്ചു. 31കാരനെ ഇനി ക്ലബ് ജഴ്സിയിൽ മാത്രം കാണാം. റഷ ്യ ലോകകപ്പിനുശേഷം ദേശീയ ടീമിനു പുറത്തായ ഹിഗ്വെയ്ൻ അവഗണിക്കപ്പെട്ടുവെന്ന വേദ നയോടെയാണ് നീലവരയൻകുപ്പായത്തിൽനിന്ന് പടിയിറങ്ങുന്നത്.
‘‘ആളുകൾ ഒാർത് തുവെക്കുന്നത് പിഴവുകളാണ്. അതുവരെ നേടിക്കൊടുത്തതൊന്നും ആരാധകരുടെ ഒാർമകളിലുണ്ടാവില്ല. ടീമിനുവേണ്ടി എല്ലാം സമർപ്പിച്ചാണ് കളിച്ചത്. അവരുടെ ചോദ്യംചെയ്യൽ പലപ്പോഴും മാറാവേദനയായിട്ടുണ്ട്. ആത്മാർഥത ചോദ്യംചെയ്യുന്നത് വേദനയാവുന്നു’’ -ചെൽസി താരം വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
ഇതിഹാസതാരം ഡീഗോ മറേഡാണക്കു കീഴിൽ 2009ലാണ് ഹിഗ്വെയ്ൻ ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പ് യോഗ്യതമത്സരത്തിൽ െപറുവിനെതിരെയായിരുന്നു ആദ്യ ഗോൾനേട്ടം. ആ ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ഹാട്രിക് നേടി, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടക്കുശേഷം ലോകകപ്പിൽ ഇൗ നേട്ടം കൈവരിക്കുന്ന താരമായി മാറി. 2009 മുതൽ 2018 വരെ ദേശീയ ടീമിനായി 75 മത്സരങ്ങളിൽ അർജൻറീനൻ ജഴ്സിയണിഞ്ഞ ഹിഗ്വെയ്ൻ 31 ഗോളുകളും നേടിയിട്ടുണ്ട്.
പ്രതിഭയുള്ള കളിക്കാരനായപ്പോഴും നിർണായക മത്സരങ്ങളിലെ വമ്പൻ പിഴവുകൾ താരത്തിനെതിരെ ആരാധകരോഷം ഉയരാൻ കാരണമാക്കി. 2014 ബ്രസീൽ ലോകകപ്പിലും 2015 കോപ അമേരിക്ക ചാമ്പ്യൻഷിപ്പിലും ഫൈനൽ പോരാട്ടത്തിലെ പിഴവുകൾ ഹിഗ്വെയ്െൻറ കരിയറിലെ കറുത്ത അധ്യായമായി എന്നുമുണ്ടാവും. സീരി ‘എ’യിലെ ടോപ്സ്കോറായി റഷ്യൻ ലോകകപ്പിനെത്തിയ താരത്തിന് അവിടെയും കാര്യമായൊന്നും ചെയ്യാനായില്ല. ലയണൽ മെസ്സിക്കും അഗ്യൂറോക്കുമൊപ്പം മൂന്ന് ഫൈനലുകളാണ് കളിച്ചതെങ്കിലും ഒന്നിലും ലക്ഷ്യം കണ്ടില്ല.
‘‘ദേശീയ ജഴ്സി അഴിക്കാൻ ഇതാണ് നല്ല സമയമെന്ന് കരുതുന്നു. കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കണം. പുതിയ താരങ്ങൾ വളർന്നുവരുന്നുണ്ട്. അവർക്കായി മാറിനിൽക്കാൻ സമയമായി’’ -ഹിഗ്വെയ്ൻ പറഞ്ഞു.2005ൽ അർജൻറീന ക്ലബായ റിവർേപ്ലറ്റിലൂടെ ക്ലബ് ഫുട്ബാൾ തുടങ്ങിയ ഹിഗ്വെയ്ൻ 2007ൽ റയൽ മഡ്രിഡിലെത്തി. ആറു വർഷംകൊണ്ട് 190 മത്സരങ്ങളും 107 ഗോളുമായി റയലിെൻറ സൂപ്പർതാരമായി. നാപോളി, യുവൻറസ് വഴി ഇൗ സീസണിൽ ചെൽസിയിലെത്തി. കഴിഞ്ഞ സീസണിൽ മിലാനുവേണ്ടിയും പന്തുതട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.