ലണ്ടൻ: 2017 ഹാരി കെയ്ൻ ഒരിക്കലും മറക്കില്ല. റെക്കോഡുകളിൽനിന്ന് റെക്കോഡുകളിലേക്കാണ് യുവതാരത്തിെൻറ കുതിപ്പ്. തുടർച്ചയായ രണ്ടാം ഹാട്രിക്കുമായി ഇംഗ്ലീഷ് താരം നിറഞ്ഞുനിന്ന ബോക്സിങ് ഡേ പോരാട്ടത്തിൽ ടോട്ടൻഹാം 5-2ന് സതാംപ്ടണിനെ തരിപ്പണമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇൗ വർഷത്തെ ആറാമത്തെയും എല്ലാ മത്സരങ്ങളിലുമായി എട്ടാമത്തെയും ഹാട്രിക്കാണിത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഹാട്രിക് നേടുന്ന താരമെന്ന െറക്കോഡ് കെയ്ൻ സ്വന്തമാക്കി. ഒപ്പം, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകളും. ന്യൂകാസിൽ യുനൈറ്റഡിെൻറ താരമായിരുന്ന അലൻ ഷിയററിെൻറ പേരിലുണ്ടായിരുന്ന (36 ഗോൾ) 22 വർഷത്തോളം നീണ്ടുനിന്ന െറക്കോഡാണ് കെയ്ൻ പഴങ്കഥയാക്കിയത്. കഴിഞ്ഞ ദിവസം ബേൺലിക്കെതിരെയും താരം ഹാട്രിക് നേടിയിരുന്നു.
22ാം മിനിറ്റിലാണ് ഹാരി കെയ്ൻ ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. ക്രിസ്റ്റ്യൻ എറിക്സണിെൻറ ഫ്രീകിക്കിന് തലവെച്ചാണ് താരം ഗോൾ നേടുന്നത്. ഇൗ ഗോേളാടെ ഒരു വർഷം ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരമെന്ന റെക്കോഡ് കുറിക്കുകയും ചെയ്തു. 39ാം മിനിറ്റിൽ കെയ്ൻ രണ്ടാം ഗോൾ നേടി. ഇത്തവണ ഹോങ് മിൻ സൺ നൽകിയ പാസിൽനിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയുടെ ആദ്യത്തിൽ രണ്ടു മിനിറ്റിനിടെ രണ്ടു തവണ വലകുലുങ്ങിയതോടെ സതാംപ്ടൺ തീർത്തും പ്രതിരോധത്തിലായി. ഡിലി അലി (49), ഹോങ്മിൻ സൺ (51) എന്നിവരാണ് ഗോൾ നേടിയത്. 64ാം മിനിറ്റിൽ ഒരു ഗോളോടെ സതാംപ്ടൺ തിരിച്ചുവരാൻ ശ്രമം നടത്തി. എന്നാൽ, 67ാം മിനിറ്റിൽ ഹാരി കെയ്ൻ ഹാട്രിക് ഗോൾ കുറിച്ചതോടെ, സതാംപ്ടണിെൻറ പ്രതീക്ഷ പൂർണമായി അസ്തമിച്ചു. 20 മത്സരങ്ങളിൽ ഇതോടെ ടോട്ടൻഹാമിന് 37 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.