ലണ്ടൻ: സൂപ്പർ താരം ഹാരി കെയ്ൻ ഇൗ വർഷത്തെ ഏഴാം ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ ബേൺലിക്കെതിരെ ടോട്ടൻഹാമിന് 3^0ത്തിെൻറ ജയം. മാഞ്ചസ്റ്റർ സിറ്റിയോടേറ്റ (4-1) വൻ തോൽവിയിൽ നിന്നും ടോട്ടൻഹാമിെൻറ തിരിച്ചുവരവാണിത്. ഏഴാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെയാണ് ഹാരി കെയ്ൻ ഗോൾ വേട്ടക്ക് തുടക്കംകുറിക്കുന്നത്. രണ്ടാം പകുതിയിൽ 69ാം മിനിറ്റിലും 79ാം മിനിറ്റിലും ഗോൾ നേടി ഹാട്രിക് പൂർത്തീകരിച്ചു. മോസ സിസോക്കോ, ഡിലി അലി എന്നിവരാണ് അവസാന രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയത്. ജയത്തോടെ ടോട്ടൻഹാം ആഴ്സനലിനെ മറികടന്ന് അഞ്ചാമതെത്തി. ലിവർപൂളിനെതിരെ സമനിലയിൽ കുരുങ്ങിയതാണ് ആഴ്സനലിന് വിനയായത്.
അതേസമയം, സിറ്റിക്കു പിറകെ രണ്ടാം സ്ഥാനത്ത് കുതിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനിലക്കുരുക്ക്. ലെസ്റ്റർ സിറ്റിയാണ് സ്വന്തം തട്ടകത്തിൽ 2-2ന് യുനൈറ്റഡിനെ തളച്ചത്. ജാമി വാർഡിയുടെ ഗോളിൽ (27ാം മിനിറ്റ്) ലെസ്റ്റർ ആദ്യം മുന്നിലെത്തി. എന്നാൽ, യുവാൻ മാറ്റയുടെ (40, 60) രണ്ടു ഗോളിൽ യുനൈറ്റഡ് തിരിച്ചടിച്ചു. 73ാം മിനിറ്റിൽ ഡാനിയൽ അമർട്ടി ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ലെസ്റ്റർ പത്തുപേരായി ചുരുങ്ങി. എന്നാൽ, ഇൗ ആനുകൂല്യം മുതലെടുക്കാൻ യുനൈറ്റഡിനായില്ല. ഒരു ഗോളിന് ജയിക്കുമെന്ന് മൗറീന്യോ കരുതിയെങ്കിലും 94ാം മിനിറ്റിൽ കണക്കുകൂട്ടൽ പൊളിഞ്ഞു. ഹാരി മാഗ്വറെ സൂപ്പർ ഗോളിലൂടെ യുനൈറ്റഡ് ഗോളി ഡിഹിയയെ നിഷ്പ്രഭമാക്കി പന്ത് വലയിലാക്കുകയായിരുന്നു. ഇതോടെ, സിറ്റിയുമായുള്ള ഗോൾ വ്യത്യാസം 13 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.