കൊൽക്കത്ത: രണ്ടു ഗോളിന് പിന്നിൽ നിന്നശേഷം വീരോചിതം പോരാടിയ ഇൗസ്റ്റ് ബംഗാളിന് െഎ ലീഗിൽ സമനില. എന്നാൽ, പെനാൽറ്റി പാഴാക്കിയതോടെ വിജയിക്കാനുള്ള അവസരം കളഞ്ഞതിെൻറ ചെറുതല്ലാത്ത നിരാശയുമായി. പോയൻറ് പട്ടികയിൽ ഒന്നാമതുള്ള മിനർവ പഞ്ചാബിനെയാണ് കൊൽക്കത്തക്കാർ 2-2ന് സമനിലയിൽ തളച്ചത്.
കളിയുടെ ആദ്യ പകുതിയിൽ സുഖ്ദേവ് സിങ്ങും (20) ചെഞ്ചോ ഗിൽഷെനും (33) നേടിയ ഗോളിലൂടെയാണ് മിനർവ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ഇൗസ്റ്റ് ബംഗാളിന് 50ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ അവസരമെത്തി.
എന്നാൽ, യുസ കറ്റ്സുമിയുടെ പെനാൽറ്റി ലക്ഷ്യത്തിലെത്തിയില്ല. തുടർന്ന് 59ാം മിനിറ്റിൽ മലയാളി താരം ജോബി ജസ്റ്റിനാണ് കടംതീർത്ത ആദ്യ ഗോൾ കുറിച്ചത്. കോർണർ കിക്കിലൂടെയെത്തിയ പന്ത് ഹെഡ് ചെയ്താണ് ജസ്റ്റിൻ സീസണിലെ രണ്ടാം ഗോൾ കുറിച്ചത്.
89ാം മിനിറ്റിൽ ബ്രണ്ടൻ വാൽറിൻഡിക രണ്ടാം ഗോളോടെ സമനില സമ്മാനിച്ചു. മറ്റൊരു മത്സരത്തിൽ നെരോക 1^0ത്തിന് ചർച്ചിൽ ബ്രദേഴ്സിനെ തോൽപിച്ചു. 22ാം മിനിറ്റിൽ ഒഡിലി ചിഡിയുടെ പെനാൽറ്റി ഗോളിലൂടെയായിരുന്നു നെരോകയുടെ ജയമെത്തിയത്. 11 കളിയിൽ 26 പോയൻറുമായി മിനർവ ഒന്നും, 13 കളിയിൽ 24 പോയൻറുമായി നെരോക രണ്ടും, 12 കളിയിൽ 20 പോയൻറുമായി ഇൗസ്റ്റ് ബംഗാൾ മൂന്നും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.