കോഴിേക്കാട്: ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക’ എന്ന തന്ത്രവുമായി െഎ ലീഗ് ജേതാക്കളായ െഎസോൾ എഫ്.സി ആതിഥേയരായ ഗോകുലം കേരള എഫ്.സിയെ നേരിടുന്നതിനായി ഒരുക്കം തുടങ്ങി. കോഴിക്കോെട്ടത്തിയ മിസോറം സംഘം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കു ശേഷം ദേവഗിരി സെൻറ് ജോസഫ്സ് കോളജ് മൈതാനത്ത് പരിശീലനം നടത്തി.
ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കോർപറേഷൻ സ്റ്റേഡിയത്തിലാണ് െഎസോൾ എഫ്.സിയുടെ ഗോകുലത്തിനെതിരായ മത്സരം. മിനർവ പഞ്ചാബ് എഫ്.സിയെ തോൽപിച്ച് െഎസോളിലെ തണുപ്പിൽ നിന്നെത്തിയ ടീം കോഴിക്കോെട്ട ചൂടുമായി ‘ചങ്ങാത്തം കൂടാൻ’ ഉച്ചക്കുതന്നെ പരിശീലനത്തിനിറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് ടീം കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും.
അതിനിടെ, െഎ ലീഗിലും ഗോളുകൾ വാരിക്കൂട്ടിയ നൈജീരിയൻ സ്ട്രൈക്കർ ഒഡാഫ ഒകോലിയെ സ്വന്തമാക്കാൻ ഗോകുലം ശ്രമംതുടങ്ങി. െഎ ലീഗ് രണ്ടാം ഡിവിഷൻ ടീമായ കൊൽക്കത്ത സതേൺ സമിതിയിൽ കളിക്കുന്ന ഒഡാഫ വൈകീട്ട് മൂന്നരക്ക് കോഴിക്കോെട്ടത്തി. ജനുവരി വിൻഡോയിൽ താരവുമായി കരാറിൽ ഒപ്പിടാനാണ് നീക്കം. 32കാരനായ ഒകോലി െഎ ലീഗിൽ 13 ഹാട്രിക്കിനുടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.