മലപ്പുറം: ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഡിവിഷൻ ലീഗായ െഎ ലീഗിൽ കേരളത്തിെൻറ അഭിമാനമായി ഗോകുലം എഫ്.സി കളിക്കും. ബുധനാഴ്ച നടന്ന ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിബന്ധനകളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് യോഗ്യത നൽകിയത്. ലീഗിൽ കളിക്കണമെങ്കിൽ 100 കോടി രൂപയുടെ ബാങ്ക് ഗാരൻറി നൽകണമെന്ന വ്യവസ്ഥയും ക്ലബിന് പാലിക്കാനായി. വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് കേരളത്തിൽനിന്നും ഒരു ടീം െഎ ലീഗിലേക്ക് യോഗ്യത നേടുന്നത്. 2011--12 സീസണിൽ വിവാ കേരളയാണ് അവസാനമായി ഐ ലീഗിൽ കളിച്ച കേരള ക്ലബ്.
2017-18 സീസൺ െഎ ലീഗ് കളിക്കാൻ ഗോകുലം എഫ്.സിയെ സേന്താഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി, ഐസോൾ എഫ്.സി, ഷില്ലോങ് ലജോങ് തുടങ്ങിയ കരുത്തരുടെ നിരയിലേക്കാണ് ഗോകുലവും കാലെടുത്തുവെക്കുന്നത്. ഗോകുലത്തിെൻറ സാന്നിധ്യം കൂടുതൽ മലയാളി താരങ്ങൾക്ക് ദേശീയ തലത്തിൽ കളിക്കാൻ അവസരമൊരുക്കും.
നിലവിൽ സുശാന്ത് മാത്യു, ഉസ്മാൻ ആഷിഖ്, ഉമേഷ് പേരാമ്പ്ര, ഇർഷാദ്, നാസർ, ബിജേഷ് ബാലൻ, ഷിഹാദ് നെല്ലിപ്പറമ്പൻ തുടങ്ങിയവർ ഗോകുലം ടീമിൽ അംഗമാണ്.
ഐ ലീഗിനുള്ള ഒരുക്കങ്ങൾ ഗോകുലം നേരത്തേ തുടങ്ങിയിരുന്നു. ബിനോ ജോർജ് പരിശീലകനും കെ. ഷാജിറുദ്ദീൻ സഹപരിശീലകനുമായ ടീം സീസണിലെ ആദ്യ ടൂർണമെൻറായ ഏവ്സ് കപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. കഴിഞ്ഞദിവസം ഫൈനലിൽ ഡെംപോ എഫ്.സിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്.
ഗോകുലം എഫ്.സി
മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഫ്ലഡ്ലൈറ്റ് സ്ഥാപിച്ചില്ലെങ്കിൽ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടിവരും)
ക്യാപ്റ്റൻ: സുശാന്ത് മാത്യു കോച്ച്: ബിനോ ജോർജ്
നേട്ടങ്ങൾ: ബിജു പട്നായിക് േട്രാഫി (2017) ജേതാക്കൾ, സംസ്ഥാന ക്ലബ് ഫുട്ബാൾ റണ്ണർ അപ്പ്, കേരള പ്രീമിയർ ലീഗ് സെമിഫൈനൽ, ഏവ്സ് കപ്പ് റണ്ണർ അപ്പ്്.
െഎ ലീഗിൽ കേരളം
വിവാ കേരള
(2007-08, 2009-10,
2010-11), ചിരാഗ്
യുനൈറ്റഡ് (2011-12)
ദേശീയ ലീഗിൽ കേരളം
എഫ്.സി കൊച്ചിൻ
കേരള പൊലീസ്
എസ്.ബി.ടി
െഎ ലീഗ് 2017-18
ടീമുകൾ 9
െഎസോൾ (നിലവിലെ ജേതാക്കൾ)
നെറോക്ക (രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം നേടിയവർ)
ഗോകുലം എഫ്.സി (പുതിയ ക്ലബ്)
ടീമുകൾ (സംസ്ഥാനം)
െഎസോൾ (മിസോറം)
ചെന്നൈ സിറ്റി (തമിഴ്നാട്)
ചർച്ചിൽ ബ്രദേഴ്സ് (ഗോവ)
ഇൗസ്റ്റ് ബംഗാൾ (വെസ്റ്റ് ബംഗാൾ)
ഗോകുലം എഫ്.സി (കേരളം)
മിനർവ പഞ്ചാബ് (പഞ്ചാബ്)
മോഹൻ ബഗാൻ (വെസ്റ്റ് ബംഗാൾ)
നെറോക്ക (മണിപ്പൂർ)
ഷില്ലോങ് ലജോങ് (മേഘാലയ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.