കോഴിക്കോട്: ഐ ലീഗിൽ മികച്ച വിജയം മാത്രമാണ് ഗോകുലം കേരള എഫ്.സിയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ സുശാന്ത് മാത്യു. കോഴിക്കോട് ഫുട്ബാൾ പ്രേമികളുടെ പിന്തുണയിൽ പന്തുതട്ടുേമ്പാൾ കളി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഗോളടിച്ച് വിജയം നേടനാണ് മലബാറിലെ കാണികൾക്കിഷ്ടം. കൂടുതൽ ഗോൾ നേടിയുള്ള കളി പുറത്തെടുക്കാനാണ് ശ്രമിക്കുക. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സുശാന്ത് മാത്യു പറഞ്ഞു.നന്നായി കളിക്കുക, ആദ്യ നാലിൽ ഇടംനേടി സൂപ്പർകപ്പിന് യോഗ്യതനേടുകയാണ് ഗോകുലം കേരളയുടെ ലക്ഷ്യമെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു.
ഇത്തവണ കളിക്കാരെ തെരഞ്ഞെടുക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടില്ല. വരും വർഷങ്ങളിൽ കൂടുതൽ മികച്ച താരങ്ങളെ കണ്ടെത്തി ടീമിനെ ശക്തമാക്കും. ടീമിൽ മലയാളികളെയാണ് കൂടുതൽ ഉൾപ്പെടുത്താൻ താൽപര്യം -ബിനോ ജോർജ് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. ഗോകുലം കേരള എഫ്.സി പ്രസിഡൻറ് വി.സി. പ്രവീൺ, ടെക്നിക്കൽ ഡയറക്ടർ സി.എം. രഞ്ജിത്ത്, പ്രസ്ക്ലബ് സെക്രട്ടറി വിപുൽനാഥ്, ട്രഷറർ കെ.സി. റിയാസ് എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാത്രി എട്ടിന് കോർപറേഷൻ സ്റ്റേഡിയത്തിൽ ചെന്നൈ എഫ്.സിക്കെതിരെയാണ് ഗോകുലം എഫ്.സിയുടെ ആദ്യ ഹോം മത്സരം. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് തിരിച്ചറിയൽ രേഖ ഹാജറാക്കിയാൽ സൗജന്യ പ്രവേശനം നൽകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.