കോഴിക്കോട്: െഎ ലീഗ് ഫുട്ബാൾ മത്സരങ്ങളുടെ തത്സമയസംപ്രേഷണം വെട്ടിക്കുറച്ച് സ്റ്റാർ സ്പോർട്സ്. 61 മത്സരങ്ങൾ ബാക്കിനിൽക്കേ, 30 എണ്ണം മാത്രമേ സംപ്രേഷണം െചയ്യൂവെ ന്ന സ്റ്റാറിെൻറ തീരുമാനത്തിനെതിരെ െഎ ലീഗ് ക്ലബുകളുടെ പ്രതിഷേധം ഇരമ്പുകയാണ്. പത്തു മത്സരങ്ങൾ ബാക്കിയുള്ള ഗോകുലം കേരള എഫ്.സിയുടെ മൂന്നു മത്സരങ്ങളേ ‘ലൈവ്’ സംപ്രേഷണം ചെയ്യൂവെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിട്ടുണ്ട്. ലീഗിലെ 110 മത്സരങ്ങളും തത്സമയം കാണിക്കുെമന്ന ഉറപ്പിെൻറ ലംഘനം കൂടിയാണ് സ്റ്റാറിെൻറ തീരുമാനം.
സ്റ്റാർ സ്പോർട്സാണ് നടത്തുന്നതെങ്കിലും സംപ്രേഷണത്തിെൻറ നിർമാണാവകാശം ഫുട്ബാൾ സ്പോർട്സ് െഡവലപ്മെൻറ് ലിമിറ്റഡിനാണ്( എഫ്.എസ്.ഡി.എൽ). ഇന്ത്യൻ സൂപ്പർ ലീഗിെൻറ (െഎ.എസ്.എൽ) പ്രമോട്ടറും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ (എ.െഎ.എഫ.എഫ്) വാണിജ്യ പങ്കാളിയുമാണ് എഫ്.എസ്.ഡി.എൽ. െഎ.എസ്.എല്ലിന് പ്രാധാന്യം നൽകാനുള്ള ഗൂഢാലോചനയും ഇൗ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം.
മാർച്ച് മൂന്നിന് നെരോകെക്കെതിരെ ഗോകുലം കേരളയുടെ ഒരു ഹോം മത്സരം മാ്ത്രമാണ് ഇനി സംപ്രേഷണം െചയ്യുക. നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബ് എഫ്.സിക്കാണ് കനത്ത തിരിച്ചടി കിട്ടിയത്. ജനുവരി ഒമ്പതിന് മോഹൻ ബഗാനുമായി െകാൽക്കത്തയിൽ നടക്കുന്ന എവേ പേരാട്ടം മാത്രമേ ഫുട്ബാൾ ആരാധകർക്ക് കാണാനാവൂ. നേരത്തേ, സ്റ്റാർ സ്പോർട്സിെൻറ സംപ്രേഷണത്തിെൻറ നിലവാരമില്ലായ്മക്കെതിരെ ശക്തമായി പ്രതികരിച്ചത് മിനർവ ഉടമയായ രഞ്ജിത് ബജാജ് ആയിരുന്നു.
െഎ ലീഗ് സംപ്രേഷണാവകാശം മറ്റാർക്കും വിട്ടുകൊടുക്കാതെ സീസണിെൻറ മധ്യത്തിൽ മത്സരങ്ങൾ കാണിക്കാതിരിക്കുന്നത് ശരിയല്ലെന്ന് രഞ്ജിത് ബജാജ് കുറ്റപ്പെടുത്തി. ഇന്ത്യയുെട വിവിധ ജൂനിയർ ടീമുകളിലേക്കായി 50 താരങ്ങളെ സംഭാവന ചെയ്ത മിനർവയോട് ചെയ്തതിന് ‘നന്ദി’യുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാെൻറയും ഇൗസ്റ്റ്ബംഗാളിെൻറയും മത്സരങ്ങളുടെ സംപ്രേഷണം കാര്യമായി വെട്ടിക്കുറക്കാൻ സ്റ്റാർ സ്പോർട്സ് മെനക്കെട്ടിട്ടില്ല. ബഗാെൻറ ഒമ്പതും ഇൗസ്റ്റ് ബംഗാളിെൻറ എട്ടും മത്സരങ്ങൾ ലൈവായി കാണിക്കും. ചെന്നൈ സിറ്റി എഫ്.സിയുടെയും എട്ടു മത്സരങ്ങൾ ഇനി തത്സമയമുണ്ടാകും. ഷില്ലോങ് ലജോങ്, റിയൽ കശ്മീർ, ചർച്ചിൽ ബ്രദേഴ്സ് എന്നിവയുടെ നാലും െഎസ്വാൾ എഫ്.സിയുടെ മൂന്നും കളികളാണ് തത്സമയം സംേപ്രഷണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.