ബ്വേനസ് െഎറിസ്: അർജൻറീന കോച്ച് ജോർജ് സാംപോളി ലോകകപ്പിനുള്ള 35 അംഗ ടീമിനെ പ്രഖ്യാപിക്കും മുേമ്പ മൗറോ ഇകാർഡിയുടെ ഭാവി മുൻ താരം ഹെർനൻ ക്രെസ്പോ പ്രവചിച്ചിരുന്നു. ‘അർജൻറീന ടീം തെരഞ്ഞെടുപ്പിൽ ലയണൽ മെസ്സിക്ക് നിർണായക റോളുണ്ട്. അദ്ദേഹത്തിെൻറ മാന്ത്രികവലയത്തിന് പുറത്തുള്ളവർക്ക് ഇൗ ടീമിൽ ഇടമുണ്ടാവില്ല. ഇകാർഡി ഇൗ വലയത്തിനകത്തില്ല. അദ്ദേഹത്തിെൻറ സുഹൃത്തുമല്ല. അതിനാൽ, റഷ്യയിലേക്ക് ഇകാർഡി പോവില്ല’ -ഒരു അഭിമുഖത്തിൽ ക്രെസ്പോ തുറന്നുപറഞ്ഞതിന് പിന്നേറ്റ് സാംപോളി 35അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മെസ്സിക്കും അഗ്യൂറോക്കുമൊപ്പം ഇകാർഡിയുണ്ടായിരുന്നു. പക്ഷേ, ആശ്വാസത്തിന് അൽപായുസ്സായി. തിങ്കളാഴ്ച രാത്രിയിൽ ജോർജ് സാംപോളി അന്തിമ സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ക്രെസ്പോയുടെ പ്രവചനം ശരിയായി. ഇൗ സീസണിൽ ഇൻറർമിലാനായി േഗാളടിച്ചുകൂട്ടിയ ഇകാർഡിയെ ഒഴിവാക്കി അർജൻറീനയുടെ ലോകകപ്പ് ടീമായി.
മെസ്സിക്കൊപ്പം അർജൻറീന ആക്രമണനിരയെ നയിക്കാൻ ഏറ്റവും പ്രഹരശേഷി ഇൗ ഇൻറർമിലാൻ സ്ട്രൈക്കറുടെ ബൂട്ടിനുണ്ടെന്ന് െക്രസ്പോ ആവർത്തിക്കുന്നു. ‘പെനാൽറ്റി ബോക്സിനുള്ളിൽ അദ്ദേഹത്തെക്കാൾ മികച്ച താരത്തെ ഇന്നു ഞാൻ കാണുന്നില്ല. ബോക്സിൽ പന്തു ലഭിച്ചാൽ മാരകപ്രഹരമാണ് ഇകാർഡിക്ക്’ -മുൻ അർജൻറീന താരം പറയുന്നു.
ടീം പ്രഖ്യാപനത്തിനു പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെ സൂചനയാണ് ക്രെസ്പോയുടെ വാക്കുകൾ. ഹാഫ് ഫിറ്റ് സെർജിയോ അഗ്യൂറോയും സീസണിൽ ഫോമില്ലാതെ വട്ടംകറങ്ങുന്ന ഗോൺസാലോ ഹിഗ്വെയ്നും ടീമിൽ ഇടംപിടിച്ചു. പൗലോ ഡിബാലക്കൊപ്പമായിരുന്നു ഇകാർഡിയുടെ മത്സരം. ഫോമിലും ഫിറ്റ്നസിലും ഡിബാലയെക്കാൾ മുന്നിലായിരുന്നു ഇകാർഡിക്ക് സ്ഥാനമെങ്കിലും കോച്ചിെൻറയും ക്യാപ്റ്റെൻറയും ഗുഡ്ലിസ്റ്റിൽ ഡിബാലക്കായിരുന്നു ഇടം. ഇതോടെ കൂട്ടുകാരെൻറ ഭാര്യയെ വശീകരിച്ച് സ്വന്തമാക്കിയവൻ എന്ന പേരുേദാഷം ഇകാർഡിയുടെ ലോകകപ്പ് സ്വപ്നം തകർത്തു. മുൻ അർജൻറീന യൂത്ത് താരവും മെസ്സിയുടെ സുഹൃത്തുമായ മാക്സി ലോപസിെൻറ ഭാര്യയെ വശീകരിച്ച് സ്വന്തമാക്കിയെന്ന വിവാദത്തിൽ ഡീഗോ മറഡോണ ഉൾപ്പെടെയുള്ള മുൻ താരങ്ങളും മാധ്യമങ്ങളും ഇകാർഡിക്കെതിരെ രംഗത്തുവന്നിരുന്നു.
മുന്നേറ്റനിരയിലേക്ക് സാംപോളി നീക്കിവെച്ച നാല് ടിക്കറ്റിന് അഞ്ച് ശക്തരായ അവകാശികളുണ്ടെന്നതും തിരിച്ചടിയായി.
പ്രതിരോധവും മധ്യനിരയും മികച്ചതാണെങ്കിലും മെസ്സിയുടെ മുന്നേറ്റങ്ങളെ ഗോളാക്കാനുള്ള സ്ട്രൈക്കർമാരുടെ സാമർഥ്യക്കുറവാണ് അർജൻറീനക്ക് കഴിഞ്ഞ ലോകകപ്പിലും കോപ അമേരിക്കയിലും തിരിച്ചടിയായത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടുമെത്തിക്കുേമ്പാൾ കഴിഞ്ഞ ദുരന്തങ്ങൾ ഇക്കുറിയും ആവർത്തിച്ചാൽ അത്ഭുതമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.